/sathyam/media/post_attachments/ketfwwVOhcxg6rMU3Z1k.jpg)
കടുത്തുരുത്തി:തിരുവമ്പാടി ഭഗവതി ക്ഷേത്രത്തിൽ മീനഭരണി മഹോത്സവം വ്യാഴം, വെള്ളി, ശനി (23, 24, 25) ദിവസങ്ങളിൽ രേവതി, അശ്വതി, ഭരണി നാളുകളിൽ നടക്കും. വെള്ളിയാഴ്ചയാണ് അശ്വതി, പൊങ്കാല.
വ്യാഴാഴ്ച രേവതി നാളിൽ രാവിലെ 8ന് ഭാഗവത പാരായണവും പ്രഭാഷണവും. അവതരണം തെക്കേടം നാഗരാജൻ നമ്പൂതിരി മലപ്പുറം. 10 ന് ഭജൻസ്, 11 ന് ഭാഗവത പ്രഭാഷണം, 1 ന് പ്രസാദമൂട്ട്, 2 ന് പ്രഭാഷണം - ജി. ജയലക്ഷ്മി രഘുനാഥൻ തൃശൂർ. വൈകിട്ട് 6ന് ദീപാരാധന, 7 ന് ഭജൻസ് അവതരണം സ്വാമിനാദം ഭജൻസ് പാഴുത്തുരുത്ത്, 8 ന് ഭരതനാട്യം, 8.30 ന് ന്യത്തസന്ധ്യ.
വെള്ളിയാഴ്ച അശ്വതി നാളിൽ രാവിലെ 6 ന് പുരാണ പാരായണം, 8.30 ന് പൊങ്കാല ദീപം തെളിയിക്കൽ - തന്ത്രി മുഖ്യൻ മനയത്താറ്റ് പ്രകാശൻ നമ്പൂതി, 8.45 ന് നാരായണീയ പാരായണം - അവതരണം ശ്രീഭദ്ര നാരായണീയ സമിതി കാഞ്ഞിരമറ്റം, 11 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5 ന് ദേശ താലപ്പൊലി, 7.30 ന് സംഗീത സദസ് - വോക്കൽ സി.കെ. ശശി, 9.30 ന് മുടിയേറ്റ് - അവതരണം പുന്നയ്ക്കൽ കുഞ്ഞൻ മാരാർമുടിയേറ്റ് കലാകേന്ദ്രം തിരുമറയൂർ.
ശനിയാഴ്ച ഭരണി നാളിൽ രാവിലെ 5.30 ന് പള്ളിയുണർത്തൽ, വിശേഷാൽ പൂജകൾ, 11 ന് കുംഭകുട ഘോഷയാത്ര (വിവിധ സ്ഥലങ്ങളിൽ നിന്ന്), വൈകിട്ട് 9.30 ന് വിളക്കെഴുന്നള്ളിപ്പ് - മേളം തേരൊഴി രാമക്കുറുപ്പും സംഘവും, 11.30 ന് ഗരുഡൻ തൂക്കം (വിവിധ സ്ഥലങ്ങളിൽനിന്ന്).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us