/sathyam/media/post_attachments/KLsjFNpXwVD7gAK0x9Rs.jpg)
ഏറ്റുമാനൂര്‍:ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉപദേശക സമിതി തിരഞ്ഞെടുപ്പിനു മുന്നോടിയായിയുള്ള പൊതുയോഗം 26നു നടക്കും. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ്. റജിസ്റ്റേഡ് മണ്ഡലം രൂപീകരിച്ച് ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിർദേശം.
700 പേരാണ് അംഗത്വ അപേക്ഷ നൽകിയത്. ആക്ഷേപം ഉയർന്നതിനെ തു ടർന്നു 17 പേരെ മാറ്റി നിർത്തി 683 പേരുടെ അന്തിമ പട്ടിക പുറത്തിറക്കിയിരുന്നു. അംഗത്വ കാർഡ് വിതരണം 80 ശതമാനത്തോളം പൂർത്തിയാക്കുകയും ചെയ്തു. ക്ഷേത്രത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ താമസക്കാരായ പൊലീസ് കേസുകളിൽ ഉൾപ്പെടാത്ത ഭക്തർക്കാണ് അംഗത്വം നൽകിയത്.
2 മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പു നടത്തി പുതിയ അംഗങ്ങളെ ചുമതലയേല്പിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. നടപടികൾ പൂർത്തിയാക്കിയെങ്കിലും ക്ഷേത്രോത്സവം അടുത്തതിനാൽ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് കോടതിയിൽ അപേക്ഷ നൽകി. ഈ ആവശ്യം കോടതി അംഗീകരിച്ചതോടെയാണു തിരഞ്ഞെടുപ്പ് നീണ്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us