New Update
/sathyam/media/post_attachments/QAlHeRHtmPeu86bCVHbh.jpg)
പാലാ: പാലാ ജനറൽ ആശുപത്രിയിൽ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം. പാലാ പോളിടെക്നിക്കിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടാണ് ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ആക്രമണം നടന്നത്. ആക്രമണത്തിൽ അത്യാഹിത വിഭാഗം ഡോക്ടർ എഡ്‌വിൻ, എബിവിപി പ്രവർത്തകനായ മൃദുൽ എന്നിവർക്ക് പരിക്കേറ്റു.
Advertisment
പാലാ പോളിടെക്നിക്കിൽ ഇന്റർപോളി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച രാത്രി വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൊടി തോരണങ്ങൾ കെട്ടുന്നതുമായുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയും ഇതിൽ പരിക്കേറ്റ എബിവിപി പ്രവർത്തകനായ വിഷ്ണുവിനെ സംഘടിച്ചെത്തിയ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിൽ കയറി വീണ്ടും ആക്രമിക്കുവാൻ ശ്രമിച്ചു.
ഇത് തടയാൻ ശ്രമിച്ച ഡോക്ടർ എഡ്‌വിനെ ആക്രമിച്ച് പരിക്കേപ്പിക്കുകയായിരുന്നു. ഈ സംഘർത്തിൽ എബിവിപി പ്രവർത്തകനായ മൃദുലിനും പരിക്കേറ്റ് ചികിത്സയിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us