/sathyam/media/post_attachments/r5vRgliMvGAxMvc9eAD5.jpg)
കടുത്തുരുത്തി:കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ശ്രീ.സി.ബി.പ്രമോദ് അവതരിപ്പിച്ചു. 33,77,03524 രൂപ വരവും 32,95,88047 രൂപ ചെലവും 8115477 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനമ്മ ഷാജു ആമുഖ പ്രഭാഷണം നടത്തി. കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന സൌകര്യ വികസനത്തിനും എല്ലാ ജന വിഭാഗങ്ങളുടേയും ക്ഷേമം സംരക്ഷിക്കുന്നതിനും ആവശ്യമായ പദ്ധതികള്‍ ആരംഭിക്കുന്നതിനും ആയത് തുടര്‍ന്നു കൊണ്ട് പോകുന്നതിനും പഞ്ചായത്തിന് കഴിഞ്ഞു എന്നും കേരളം നേരിടുന്ന സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളികള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് നടപ്പിലാക്കി വരുന്ന നവ കേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി വിവിധ വികസന പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കി വരികയാണ് എന്നും പ്രസിഡന്‍റ് ഷൈനമ്മ ഷാജു ആമുഖമായി പറഞ്ഞു.
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വികസനത്തിനും ആയി ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുക എന്ന ലക്ഷ്യത്തില്‍ പ്രാദേശിക സര്‍ക്കാരുകളും ഈ ലക്ഷ്യത്തില്‍ മുന്നോട്ട് പോകുക എന്നതാണ് നമ്മുടെ വികസന കാഴ്ചപ്പാട് എന്നും പ്രസിഡന്റ് പറഞ്ഞു.
തുടര്‍ന്ന് വൈസ് പ്രസിഡന്റ് സി.ബി. പ്രമോദ് ബജറ്റ് അവതരിപ്പിച്ചു. 2023-24 ല്‍ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിനെ ശിശു സൌഹൃദമാക്കുക എന്ന ലക്ഷ്യത്തില്‍ വിവിധ മേഖലകളിലായി 7400000 രൂപ വകയിരുത്തിയിട്ടുണ്ട്.
ഭിന്നശേഷികുട്ടികള്‍ക്കും അംഗന്‍വാടി കുട്ടികള്‍ക്കും കലാ കായിക മികവ് തെളിയിക്കുന്നതിനുള്ള പദ്ധതി, കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം, നേതൃത്വ പരിശീലന ക്യാമ്പ്, വ്യക്തിക്ത്വ വികസന പരിപാടികള്‍, കുട്ടികളിലെ അനീമിയ കണ്ടെത്തല്‍, സ്കൂളുകളുടെ അടിസ്ഥാന സൌകര്യ വികസനം, കുട്ടികള്‍ക്ക് ദുരന്ത നിവാരണ ബോധവല്‍ക്കരണ ക്യാമ്പ്, ബാലാവകാശ പരിശീലന ക്യാമ്പുകള്‍, കേള്‍വി പരിശോധന ക്യാമ്പ് തുടങ്ങി വിവിധ ശിശു സൌഹൃദ പദ്ധതികള്‍ക്ക് തുക വകയിരുത്തിയിട്ടുണ്ട്.
ബഡ്സ് സ്കൂളിന് സ്ഥലം വാങ്ങുന്നതിന് 2500000/- രൂപ വകയിരുത്തിയിട്ടുണ്ട്. കൃഷി , മൃഗ സംരക്ഷണം എന്നീ മേഖലകള്‍ക്ക് 7360000 രൂപ വകയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസം യുവജന ക്ഷേമ പദ്ധതികള്‍ക്കായി 15,85,000/- രൂപ വകയിരുത്തി.
ആരോഗ്യ മേഖലയ്ക്ക് 40,50,000/- രൂപ വകയിരുത്തി. കുടി വെള്ള പദ്ധതികള്‍ക്കായി 11035000/- രൂപ വകയിരുത്തി. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി 2239500/- രൂപ വകയിരുത്തി വിവിധ പദ്ധതികള്‍ നടപ്പാക്കും. അംഗനവാടി പോഷകാഹാര പരിപാടികള്‍ക്കായി 4000000 രൂപ വകയിരുത്തി. തെരുവ് വിളക്കുകളുടെ നവീകരണത്തിന് 1000000/- രൂപ വകയിരുത്തിയിട്ടുണ്ട്.
ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി 2.62 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.പുതിയ റോഡുകള്‍ക്ക് 17 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.ധനകാര്യ കമ്മീഷന്‍ ഗ്രാന്റിനത്തില്‍ 92 ലക്ഷം രൂപ വകയിരുത്തി ഭവന പുനരുദ്ധാരണം, പുതിയ റോഡുകളുടെ നവീകരണം, ശുചിത്വം മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നീ മേഖലകളില്‍ പദ്ധതികള്‍ നടപ്പാക്കും.
മാലിന്യ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തില്‍ ഹരിതകര്‍മ്മ സേന പ്രവര്‍ത്തനം, വലിച്ചെറിയല്‍ മുക്ത പഞ്ചായത്ത് എന്നീ മേഖലകളില്‍ 22 ലക്ഷം വകയിരുത്തി. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ക്ഷേമത്തിന് വിവിധ പദ്ധതികള്‍ക്കായി ഒരു കോടി 19 ലക്ഷം രൂപ സകയിരുത്തി.
ദാരിദ്യ്ര ലഘൂകരണ പദ്ധതികള്‍ക്കായി 6.5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ലൈഫ് ഭവന പദ്ധതി 142 ഗുണഭോക്താക്കളുടെ ഭവന നിര്‍മ്മാണത്തിനായി ജനറല്‍ വിഭാഗത്തിന് 4 കോടി രൂപയും എസ്.സി വിഭാഗത്തിന് 2 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us