പാലായില്‍ ഓട്ടോ ഇടിപ്പിച്ച് ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയിൽ

New Update

publive-image

പാലാ:ഗൃഹനാഥനെ ഓട്ടോയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം ഇടപ്പാടി പൊട്ടനാനിക്കൽ വീട്ടിൽ പ്രശാന്ത് (36)എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

ഇയാൾ ഇന്നലെ വൈകിട്ട് ഓട്ടോയിലെത്തി ഗൃഹനാഥനെ ഓട്ടോ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പാലാ സ്വദേശിനിയായ വീട്ടമ്മയെ നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തതിനെ തുടർന്ന് വീട്ടമ്മയുടെ ഭർത്താവ് പ്രശാന്തിനെ ചോദ്യം ചെയ്തിട്ടുലുള്ള വിരോധം മൂലമാണ് വീട്ടമ്മയുടെ ഭർത്താവായ ഗൃഹനാഥനെ ഓട്ടോ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ പി ടോംസൺ, എസ്.ഐ മാരായ ബിനു, രാജീവ് മോൻ, സി.പി.ഓ അരുൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisment