ജില്ലാ കളക്ടർ റേഷൻ വ്യാപാരിയായി ഉഴവൂരിൽ... പുതിയ വ്യാപാരിയെ കണ്ട് അമ്പരപ്പോടെ ഉപഭോക്താക്കള്‍

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

ഉഴവുർ: റേഷൻ കടയിൽ എത്തിയ ഉപഭോക്താക്കൾ തങ്ങള്‍ സ്ഥിരമായി എത്താറുള്ള റേഷൻ കടയിലെ പുതിയ വ്യാപാരിയെ കണ്ട് ഒന്ന് ഞെട്ടി. റേഷൻ കടകളിലെ സ്ഥിതികൾ വിലയിരുത്തുവാൻ കോട്ടയം ജില്ലാ കളക്ടർ ഡോ പി.കെ ജയശ്രി ആണ് റേഷന്‍ കടയില്‍ എത്തിയത്.

Advertisment

publive-image

കടയിൽ എത്തിയ ഉപഭോക്താക്കളുടെ റേഷൻ കാർഡ് വാങ്ങി ആവശ്യമായ സാധനങ്ങൾ രേഖപ്പെടുത്തി റേഷൻ കടയെ കുറിച്ച് പരാതികൾ ഉണ്ടോയെന്ന് അന്വേഷണം നടത്തി. സംസ്ഥാന ഭക്ഷ്യസുരക്ഷാ - പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന പരിശോധനകളുടെ ഭാഗമായിരുന്നു കളക്ടറുടെ മിന്നൽ പരിശോധന.

Advertisment