/sathyam/media/post_attachments/oXStitCkyNcjmxBIIXNy.jpg)
കോട്ടയം: സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തില്‍ മോനിപ്പള്ളിയില്‍ 59 വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന എംയുഎം ആശുപത്രിയുടെ സ്ഥാപന ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു. സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹം സുപ്പീരിയര്‍ സിസ്റ്റര്‍ അനിത എസ്.ജെ.സിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മോനിപ്പള്ളി തിരുഹൃദയ പള്ളി വികാരി ഫാ. മാത്യു ഏറ്റിയപ്പള്ളി, ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിറ്റര്‍ പ്രിന്‍സി, സിസ്റ്റര്‍ ജാനറ്റ്, സിസ്റ്റര്‍ ഡോ. ഗ്രേസി തോമസ്, സിസ്റ്റര്‍ ധന്യ, സാജന്‍ എസ് കുരുവിള എന്നിവര്‍ പ്രസംഗിച്ചു. സിനിമാതാരം രഞ്ജിനി ജോര്‍ജ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.
മികച്ച സേവനം നടത്തുന്ന ആതുരശുശ്രൂഷകര്‍ക്ക് ആദരവു നല്‍കി. വിവിധ കലാപരിപാടികളും സംഗീതവിരുന്നും സംഘടിപ്പിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us