'കൃപാഭിഷേകം' ബൈബിൾ കൺവെൻഷന്‍; ദൈവവിളിക്ക് ഉത്തരം നൽകി വിശുദ്ധി പ്രാപിക്കാൻ ദൈവകൃപ നേടണം - ഡോ. ജോസഫ് തടത്തിൽ

New Update

publive-image

ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോനാ പള്ളിയിൽ നടന്നു വരുന്ന കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ ഫാ. ഡൊമിനിക് വാളാമ്മനാൽ നയിക്കുന്നു

Advertisment

ചേർപ്പുങ്കൽ:ദൈവവിളിക്ക് ഉത്തരം നൽകി വിശുദ്ധി പ്രാപിക്കാൻ ദൈവകൃപ നേടണം എന്ന് പാലാ രൂപത പ്രോട്ടോസെഞ്ചു ലൂസ് ഡോ. ജോസഫ് തടത്തിൽ പറഞ്ഞു. ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോനാ പള്ളി അങ്കണത്തിൽ നടന്നു വരുന്ന കൃപാഭിഷേകം ബൈബിൾ കൺവെൻഷന്റെ നാലാം ദിവസം വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ദൈവവചനം ഹൃദയത്തിൽ പ്രവേശിക്കുമ്പോൾ അസ്വസ്ഥത ഉണ്ടാകുന്നവർ അത് നന്മ ചെയ്യാനുള്ള അവസരം ആക്കി മാറ്റണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നമ്മുടെ മനസ്സാക്ഷിഎന്ന ചക്രം തുരുമ്പിച്ചി ട്ടുണ്ടോ എന്ന് ചിന്തിക്കാൻ ഉള്ള അവസരം ആണ് നൊയമ്പുകാലം എന്ന് അദ്ദേഹം അനുസ്മരിച്ചു. ഫാ. മാത്യു കുറ്റിയാനി, ഫാസെബാസ്റ്റ്യൻ വലിയവീട്ടിൽ കളപ്പുര എന്നിവർ സഹകാർമ്മികർ ആയിരുന്നു.

publive-image

അണക്കര മരിയൻ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഫാ. ഡൊമിനിക് വാളമ്മനാൽ ആണ് കൺവെൻഷൻ നയിച്ചു വരുന്നത്. വൈകിട്ട് 4:00മണിക്ക് കുരിശിന്റെ വഴിയോടെ ആരംഭിച്ച കൺവെൻഷനിൽ ഫാ ഡൊമിനിക് വാളമ്മനാൽ വചന പ്രഘോഷണം നടത്തി. തുടർന്ന് കൈവയ്പു ശുശ്രൂഷയും ദിവ്യകാരുണ്യ ആരാധനയും നടന്നു . .കൺവെൻഷൻ നാളെ സമാപിക്കും.

Advertisment