/sathyam/media/post_attachments/MH0fx96vwWWKh8K64The.jpg)
കൊഴുവനാൽ:കൊഴുവനാൽ പഞ്ചായത്തിൽ ജോസ് കെ മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച ഹൈ മാസ്‌റ്റ് ലൈറ്റുകളുടെ സ്വിച്ചോൺ കർമ്മം ജോസ് കെ മാണി എംപി നിർവഹിച്ചു.
മേവട ക്ഷേത്രത്തിനു മുമ്പിൽ നടന്ന ചടങ്ങിൽ ക്ഷേത്ര സമിതി പ്രസിഡന്റ് അഡ്വ. സി.എം രവീന്ദ്രൻ അധ്യക്ഷൻ ആയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ്, വൈസ് പ്രസിഡന്റ് രാജേഷ് ബി, ദേവസ്വം സെക്രട്ടറി അനിൽ തെക്കേതെങ്ങനാട്ട്, സെന്നി സെബാസ്റ്റ്യൻ, ആർ വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/post_attachments/hgLvfhrBwYq4GiQX7itN.jpg)
കൊഴുവനാൽ പള്ളിക്ക് സമീപവും മേവട ക്ഷേത്രത്തിനു മുൻഭാഗത്തും ആണ് വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചത്. കൊഴുവനാൽ പള്ളിക്ക് സമീപം കൂടിയ യോഗത്തിൽ വികാരി ഫാ. ജോർജ് വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു.
/sathyam/media/post_attachments/MFoxWS7GhQpSBZBLt8JK.jpg)
ഗ്രാമപഞ്ചായത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസ്സി ജോർജ്, ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് രാജേഷ് ബി, പഞ്ചായത്ത് അംഗം പി.സി ജോസഫ് വയലിൽ, സഹകരണബാങ്ക് പ്രസിഡന്റ് സാജൻ മണിയങ്ങാട്ട്, കക്ഷി നേതാക്കളായ ടോബിൻ കെ അലക്സ്, സണ്ണി നായിപുരയിടം, സെന്നി സെബാസ്റ്റ്യൻ, ആർ വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us