/sathyam/media/post_attachments/F5Ak9biwl7p5vgeKqE0Q.jpg)
വലവൂർ:കേരളത്തോട് ചേർന്ന് കിടക്കുന്ന കേന്ദ്രഭരണ പ്രദേശമായ മാഹിയിലും തമിഴ്‌നാട്ടിലും അടക്കം അന്യ സംസ്ഥാനങ്ങളിൽ പെട്രോളിനും ഡീസലിനും നിത്യോപയോഗ സാധനങ്ങൾക്കും കേരളത്തെ അപേക്ഷിച്ച് വൻ വില കുറവാണ് ഉണ്ടായിരിക്കുന്നതെന്നും അതിനാൽ ജനങ്ങൾ കേരളം വിട്ടു മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിൽ ആണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കമ്പിൽ പറഞ്ഞു.
തമിഴ്‌നാട്ടിൽ വിദ്യാർത്ഥികൾക്കും വനിതകൾക്കും സൗജന്യ ബസ് യാത്ര സൗകര്യം ഒരുക്കുകയും കാർഷകർക്ക് സൗജന്യമായി വൈദ്യുതിയും വെള്ളവും വിതരണം ചെയ്യുകയും ചെയ്യുമ്പോൾ കേരളം കർഷകരെയും പാവപ്പെട്ടവരെയും വേട്ടയാടുകയാണെന്നും സജി കുറ്റപ്പെടുത്തി.
ഇടതു സർക്കാരിൻറെ ജനദ്രോഹ ബഡ്ജറ്റിലെ നികുതി വർദ്ധനവ് മൂലം കേരളത്തിൽ ഉണ്ടായിരിക്കുന്ന വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് കരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വലവൂരിൽ നടന്ന യുഡിഎഫ് പകൽ പന്തം കൊളുത്തിക്കൊണ്ട് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/post_attachments/PLZqnBgMTqwUFCnkNvHE.jpg)
കോൺഗ്രസ് കരൂർ മണ്ഡലം പ്രസിഡണ്ട് പയസ് മാണി മഞ്ഞക്കുന്നേൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് പാല നിയോജകമണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട് മുഖ്യ പ്രസംഗം നടത്തി. ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീല ബാബു കുര്യയത്ത്, എൻ സുരേഷ് നടുവിലേടത്ത്, എൻ വി ജോസഫ് അരുവിയിൽ, ബോബി മൂന്നു മാക്കൽ, കെ.എസ്.രാജു, ടോമി താണോലിൽ, ബെന്നി വെള്ളരിങ്ങാട്ട്, കെ.റ്റി. തോമസ് കവുന്നുകാട്ടിൽ, കെഎം കുര്യൻ കണ്ണംകുളം, ബെന്നി കുറ്റി യാങ്കൽ, മോഹനൻ വളവിൽ, ടോമി പാത്തിയാങ്കൽ, മാത്യു മൂലക്കാട്ട്, ബെന്നി നാടു കാണി തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us