/sathyam/media/post_attachments/c2WPVBn5T6MymNFmtemc.jpg)
ഉഴവൂർ: സെന്റ് സ്റ്റീഫൻസ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഈ മാസം 17 മുതൽ 29 വരെ പത്തു ദിവസത്തെ സമ്മർ സ്പ്ലാഷ് 2013 എന്നപേരിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. എട്ടാം ക്ലാസ്സ് തുടങ്ങി പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
വ്യക്തിത്വ വികസനം, നേതൃത്വ പരിശീലനം, എല്‍ഇഡി ബൾബ് നിർമ്മാണം, മത് ലേറ്റിക്സ്, കുക്കിങ് പരിശീലനം, കമ്മ്യൂണിക്കേഷൻ സ്കിൽസ്, കരിയർ ബോധവത്കരണം, ഫിലിം റിവ്യൂ, നൃത്ത-സംഗീത പരിശീലനം, കായിക-യോഗ പരിശീലനം, സയൻസ് എക്സിബിഷൻ, വീഡിയോ എഡിറ്റിംഗ്, ലൈബ്രറി-റെക്കോർഡിങ് സ്റ്റുഡിയോ-വാനനിരീക്ഷണകേന്ദ്രം എന്നിവയിലേക്കുള്ള സന്ദർശനം, ലബോറട്ടറി പരീക്ഷണങ്ങൾക്കുള്ള അവസരങ്ങൾ തുടങ്ങിയ വിവിധ പരിശീലന പരിപാടികൾ ക്യാമ്പിൽ ഉൾപെടുത്തിയിരിക്കുന്നു.
കോളേജിലെ വിവിധ ഡിപ്പാർട്മെന്റുകളുടെ നേതൃത്വത്തിലാണ് ക്യാമ്പ് സങ്കേടിപ്പിച്ചിരിക്കുന്നത്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ കോളേജുമായി ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : 9447959048, 9495686561
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us