അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി തിരുനാളിനോടനുബന്ധിച്ച് ടീം അരുവിത്തുറ അണിയിച്ചൊരുക്കുന്ന ആൽബം 'അരുവിത്തുറ' ഏപ്രിൽ 14 രാവിലെ റിലീസ് ചെയ്യും

New Update

publive-image

അരുവിത്തുറ:അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഈ വർഷത്തെ (2023) തിരുനാളിനോടനുബന്ധിച്ച് ടീം അരുവിത്തുറ അണിയിച്ചൊരുക്കുന്ന ആൽബം 'അരുവിത്തുറ' ഏപ്രിൽ 14 രാവിലെ 6: 30 ന് അരുവിത്തുറ പള്ളിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യും.

Advertisment

തലനാട് ജോയി രചനയും സംഗീതവും നിർവഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകൻ കെസ്റ്റർ ആണ്.

പാരമ്പര്യം അനുസരിച്ച്‌ എ.ഡി. 151 ല്‍ അരുവിത്തുറയില്‍ പള്ളി സ്ഥാപിക്കപ്പെട്ടു. തോമാ സ്ലീഹായില്‍ നിന്ന്‌ വിശ്വാസം സ്വീകരിച്ച സമൂഹം ഇവിടെയുണ്ടായിരുന്നു. അതുകൊണ്ട്‌ തന്നെ പാലാ രൂപതയിലെ ഏറ്റവും പുരാതനമായ ദൈവാലയമാണ്‌ അരുവിത്തുറ പള്ളി.

ചരിത്രപ്രസിദ്ധമായ അരുവിത്തുറ തിരുനാൾ 2023 ഏപ്രിൽ 15 ശനി മുതൽ മെയ് 2 ചൊവ്വ വരെയാണ്. ഏപ്രിൽ 22 ന് പ്രധാന തിരുനാളിനുള്ള കൊടിയേറും. അന്ന് വൈകുന്നേരം 6 :30ന് 101 പൊന്നും കുരിശുമായുള്ള നഗരപ്രദക്ഷിണം നടക്കും. പ്രധാന തിരുനാൾ ദിനമായ ഏപ്രിൽ 24 പൂർണ്ണ ദണ്ഡവിമോചന ദിനമാണ്. തിരുനാളിനോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പള്ളിയിൽ ആരംഭിച്ചു കഴിഞ്ഞു.

Advertisment