/sathyam/media/post_attachments/0Yua7Hvq67twPwBd1SuH.jpg)
കെഎം ചുമ്മാർ അനുസ്മരണ സമ്മേളനം ഡിസിസി വൈസ് പ്രസിഡന്റ് ഏകെ ചന്ദ്രമോഹൻ ഉൽഘാടനം ചെയ്യുന്നു. ചാക്കോ തോമസ്, ടിഎസ് സലിം, ജി ഗോപകുമാർ, എം ശ്രീകുമാർ എന്നിവർ വേദിയിൽ
പാലാ: കെ.എം. ചുമ്മാർ കോൺഗ്രസുകാർക്കെന്നും ഒരു പാഠപുസ്തകമാണെന്ന് ഡിസിസി വൈസ് പ്രസിഡണ്ട് എ.കെ.ചന്ദ്രമോഹൻ പറഞ്ഞു. ഗ്രന്ഥശാല പ്രവർത്തകനായും പഠന ക്യാമ്പുകളിലെ അധ്യാപനായും കോൺഗ്രസിന്റെ സംഘാടകനായും പ്രവർത്തിച്ച വ്യക്തിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ മാനവ സംസ്കൃതി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കെ.എം. ചുമ്മാർ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനവസംസ്കൃതി ജില്ലാ ചെയർമാർ ടി.എസ്.സലിം അധ്യക്ഷനായിരുന്നു. അഡ്വ.ജി.ഗോപകുമാർ മുഖ്യ പ്രസംഗം നടത്തി. അഡ്വ. ചാക്കോ തോമസ്, എം. ശ്രീകുമാർ, അഡ്വ.എ.എസ്. തോമസ്, സുനിൽ സി.ചുമ്മാർ, ആൻസമ്മ സാബു, വി.കെ.സുരേന്ദ്രൻ, പയസ് തോമസ്, ടോമി ഫ്രാൻസിസ്, പി.കെ. മണിലാൽ, ടി.സി. ശ്രീകുമാർ, എ.ജെ. ദേവസ്യാ, എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. കെ.എം.ചുമ്മാർ സാറിന്റെ കുടുംബാംഗങ്ങളും അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us