മാലിന്യ പരിപാലനത്തെ സംബന്ധിച്ച് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് സെമിനാർ സംഘടിപ്പിച്ചു

New Update

publive-image

മരങ്ങാട്ടുപിള്ളി:മാലിന്യ സംസ്കരണം സംബന്ധിച്ച് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് സെമിനാർ സംഘടിപ്പിച്ചു. വൈസ് പ്രസിഡൻറ് നിർമല ദിവാകരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ തദ്ദേശ സ്വയംഭരണ ജോയിൻറ് ഡയറക്ടർ ബിനു ജോൺ ഉദ്ഘാടനം ചെയ്തു.

Advertisment

ആശംസകൾ അർപ്പിച്ചുകൊണ്ട് വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജേഷ് ശശി, കടപ്ളാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ സെബാസ്റ്റ്യൻ, ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോണിസ് പീ സ്റ്റീഫൻ എന്നിവർ സംസാരിച്ചു.

സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി ശ്രീകുമാർ വികെ കൃതജ്ഞതയും രേഖപ്പെടുത്തി. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ബിനു ജോൺ (ജോയിൻ്റ് ഡയറക്ടർ, എൽഎസ്ജിഡി), സുജിത്ത് കരുൺ (കെഎഎസ്), ലിജോ ജോൺ (അസിസ്റ്റൻറ് എൻജിനീയർ പിസിബി) എന്നിവർ അവതരണങ്ങൾ നടത്തി.

Advertisment