മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രം`യുവവേദി' യുടെ ആഭിമുഖ്യത്തില്‍ നടത്തിയ `വിഷുക്കണി ദര്‍ശന' പര്യടനം വന്‍ വരവേല്പോടെ സമാപിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

കണ്ണന്‍റെ പ്രതിമയോടൊപ്പം, കൊച്ചുകുട്ടി ആദര്‍ശിഖ പ്രശോഭ് കൂഷ്ണ വേഷമണിഞ്ഞപ്പോള്‍...

Advertisment

മരങ്ങാട്ടുപിള്ളി:മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രം`യുവവേദി' യുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വിഷുവിനോടനുബന്ധിച്ച് പുലര്‍ച്ചെ വരെ വീടുകളില്‍ സന്ദര്‍ശിച്ച് നടത്തിയ `വിഷുക്കണി ദര്‍ശന' പര്യടനം വന്‍ വരവേല്പോടെ സമാപിച്ചു.

കോവിഡ് മഹാമാരിയുടെയും മറ്റും സാഹചര്യത്തില്‍ ഇടക്കാലത്ത് മുടങ്ങിപ്പോയ വിഷുക്കണി യാത്ര വീണ്ടും പുനരാരംഭിക്കുകയായിരുന്നു. ക്ഷേത്രം യുവവേദി വെെ.പ്രസിഡന്‍റ് അമല്‍, സെക്രട്ടറി ആദില്‍ ആര്‍, അജിത്, അനന്ദു എന്നിവരും മോഹന്‍ദാസ്, ജിഷ്ണു മധു, സജീവ് തുടങ്ങിയ ദേവസ്വം ഭാരവാഹികളും യാത്രയ്ക്ക് നേതൃത്വം നല്‍കി.

publive-image

ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് പാറയ്ക്കത്തൊട്ടി, നാരകംതറപ്പ്, ഗ്രീന്‍ ഗാര്‍ഡന്‍, മറ്റപ്പിള്ളില്‍, മേടപ്പിള്ളില്‍, ശാന്തിനഗര്‍, ഇരുന്നക്കുഴി, പാറപ്പനാല്‍, ചേറാടി, ആലയ്ക്കാപ്പിള്ളി മേഖലകളിലെ ഭവനങ്ങളില്‍ നടത്തിയ വിഷുക്കണി യാത്രയ്ക്ക് നല്ല സ്വീകരണമാണ് ലഭിച്ചത്.

ക്ഷേത്രത്തില്‍ പുലര്‍ച്ചെ ഒരുക്കിയ വിഷുക്കണി കാണാനും മേല്‍ശാന്തിയുടെ കെെയില്‍നിന്നുള്ള വിഷുകെെനീട്ടം വാങ്ങാനും അനേകര്‍ എത്തിച്ചേര്‍ന്നു.

Advertisment