/sathyam/media/post_attachments/HGRwocD7YGZjYzypGmLp.jpg)
പാലാ : ഇന്നത്തെ മലയാള മനോരമയിലെ ഒരു പ്രാഞ്ചിപരസ്യമാണ് ഇന്നത്തെ പാലായിലെ ചർച്ച. 25 ദിവസം കൊണ്ട് ആയിരം പേർക്ക് 20 രൂപയുടെ ഊണ് സൗജന്യം ? ഊണിന് മൊത്തം ചിലവ് 20000 ! മനോരമയിൽ വന്ന പരസ്യത്തിന് ചിലവ് എന്തായാലും അതിലേറെ എന്നുറപ്പ് !
ജോസ് കെ മാണിക്ക് പണി കൊടുക്കലായിരുന്നു പരസ്യത്തിന്റെ ഉദ്ദേശ്യം ! നിലവിൽ നടന്നുവരുന്ന ഉന്തുകളുടെ കൂട്ടത്തിൽ ഒരു തള്ള് ! പക്ഷേ മൊത്തത്തിൽ സംഭവം ട്രോളായി മാറി.
കർഷകരെയും പാവപ്പെട്ടവരെയും വേണ്ട വിധം പരിഗണിക്കാതെ കെ എം മാണിസാറിന്റെ ചരമവാർഷികം സംഘടിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ സൂചകമായി ഒരു മഹാദാനം. പാലായിൽ നഗരസഭ വക ഒരു ന്യായവില ഭക്ഷണശാലയുണ്ട്. അവിടെ ഊണിന് 20 രൂപയാണ് വില.
അതിൻ്റെ എതിർവശത്തുള്ള സ്ഥാപനത്തിൽ ആവശ്യക്കാർ ചെന്നാൽ കൂപ്പൺ ലഭിക്കും. ആ കൂപ്പണുമായി ന്യായവില ഷോപ്പിൽ ചെന്നാൽ ഊണ് റെഡിയാണ്, പാഴ്‌സലും ലഭിക്കും.
/sathyam/media/post_attachments/VCgzZ0q9Z1odw96VrnG2.jpg)
പ്രതിക്ഷേധക്കാരായ കെഎം മാണി പ്രേമികൾ ചേർന്ന് രൂപീകരിച്ച തൽക്കാലം പേര് വെളിപ്പടുത്താത്ത ചാരിറ്റബിൾ ട്രസ്റ്റ് മുഖേനയാണ് അന്നദാനം സംഘടിപ്പിക്കുന്നത്.
ഇതോടെ പാലാക്കാരുടെ ഭക്ഷണ ദാരിദ്ര്യത്തിനു തൽക്കാലം പരിഹാരമായിട്ടുണ്ട്. പാലാ ഗവൺമെൻ്റ് ആശുപത്രിയിൽ ഡിവൈഎഫ്ഐയും സേവാഭാരതിയുമൊക്കെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം കൊടുക്കാറുണ്ട്. പക്ഷെ അവരൊന്നും ഇത്രയും വലിയ മഹാദാനികളല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us