/sathyam/media/post_attachments/cJO06NKplNVn4mWp11dk.jpg)
കടുത്തുരുത്തി: ക്രഷർ - ക്വാറി ഉൽപ്പന്നങ്ങളുടെ അടിക്കടിയുള്ള അന്യായവില വർദ്ധനവ് മൂലം നിർമ്മാണ മേഖല പ്രതിസന്ധിയിലാണെന്നും അത് എത്രയും വേഗം പരിഹരിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ സന്തോഷ് കുഴിവേലിൽ ആവശ്യപെട്ടു. നിയോജക മണ്ഡലം നേതൃയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു സന്തോഷ് കുഴിവേലിൽ.
ക്രഷർ - ക്വാറി ഉടമകൾ ഏകപക്ഷീയ മായാണ് എം സാന്റ്, പി സാന്റ്, കരിക്കല്ല്, മെറ്റൽ, തുട ങ്ങിയ നിർമ്മാണ സാമഗ്രികളുടെ വില വർദ്ധിപ്പിക്കുന്നത്. ഇത് മൂലം സാധാരണക്കാരുടെ വീടെന്ന സ്വപ്നം കരിയുകയാണെന്നും ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ഡലം നേതൃയോഗം ചൂണ്ടിക്കാട്ടി.
ചതുര ശ്രഅടിക്ക് പത്ത് രൂപാ മുതൽ 15 രൂപ വരെയാണ് വർദ്ധിപ്പിക്കുന്നത്. ഇത് മൂലം നിർമ്മാണ മേഖലയും ,തൊഴിൽ മേഖലയും ഒരു പോലെ പ്രതിസന്ധിയിലാണെന്നും യോഗം ചൂണ്ടിക്കാട്ടി. ക്വാറി ഉടമകളുടെ ധാർഷ്ട്യം അവസാനിപ്പിക്കുന്നതിന് പുഴയിൽ നിന്നും മണൽ വാരുവാൻ സർക്കാർ അനുമതി കൊടുക്കണമെന്നും ജനാധിപത്യ കേരളാ ജനാധിപത്യ കേരളാ കോൺഗ്രസ് ആവശ്യപെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലി അദ്ധ്യക്ഷത വഹിച്ചു. പൊഫ: അഗസ്റ്റിൻ ചിറയിൽ, ജോർജ് മര ങ്ങോലി, പാപ്പച്ചൻ വാഴയിൽ, അനിൽ കാട്ടാത്തു വാലയിൽ , സി.കെ ബാബു, സൈജു പാറശേരി മാക്കിൽ , തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us