/sathyam/media/post_attachments/4vBGyR1PBvxZoRwbIFsu.jpg)
കടുത്തുരുത്തി:ഇന്ന് രാവിലെ 9:25 നോടുകൂടി മാൻവെട്ടം മാഞ്ഞൂർ പഞ്ചായത്ത് വാർഡ് 15 തോപ്പിൽ ടോമി എന്നയാളുടെ ഉടമസ്ഥതയില്‍ പുതിയതായി നിർമ്മിക്കുന്ന കെട്ടിടം ഭാഗികമായി തകർന്നുവീണു. ബംഗാൾ സ്വദേശികളായ നാല് തൊഴിലാളികൾ അകപ്പെട്ടതായി നാട്ടുകാർക്ക് അടുത്തുരുത്തി അഗ്നിരക്ഷാ നിലയത്തിൽ അറിയിച്ചതിന് തുടർന്ന് രണ്ട് യൂണിറ്റ് എത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി.
തൊഴിലാളികളുടെയും നാട്ടുകാരുടെയും സഹായത്താൽ ഫയർ ഫോഴ്സും ചേർന്ന് ആം ദേവ്, രാജീവ്, ചഞ്ചൽ, പാർജൻ എന്നിവരെ രക്ഷപ്പെടുത്തകയും അപകടത്തിൽപ്പെട്ടവരെ സേനയുടെ ആംബുലൻസ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തു.
രക്ഷാപ്രവർത്തനങ്ങൾക്ക് കടുത്തുരുത്തി അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ കെ കലേഷ് കുമാർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രാജു സേവിയർ എം ഗോപാലകൃഷ്ണൻ എസ് മനോഹർ അരുൺ പി എസ് അനു കെ പി ഗിരീഷ് ആർ അഭിജിത്ത് എസ് പി ടി സുരേഷ് ഉണ്ണികൃഷ്ണപ്പണിക്കർ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us