/sathyam/media/post_attachments/beiCBV0PLsHUepTijZRp.jpg)
ഏഴാച്ചേരി:രാമപുരം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ഏഴാച്ചേരി പാണ്ടിപാറ ഭാഗത്ത് തുടർച്ചയായി സാമൂഹ്യ വിരുദ്ധർ അറവ് മാലിന്യങ്ങൾ തള്ളുന്നതിലും വാർഡിൻ്റെ വിവിധ ഭാഗങ്ങളിൽ മറ്റ് മാലിന്യങ്ങൾ വലിച്ച് എറിഞ്ഞ് ജനജീവിതം ദുസ്സഹമാക്കുന്നതിൽ കേരളാ കോൺഗ്രസ് (എം) ഏഴാച്ചേരി വാർഡ് കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു.
വാർഡിൽ നടക്കുന്ന എല്ലാ സാമൂഹ്യ വിരുദ്ധ പ്രവണതകളും തടഞ്ഞ് ജനജീവിതം സുഗമമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വാർഡ് കമ്മറ്റിക്ക് വേണ്ടി കേരളാ കോൺഗ്രസ് (എം) രാമപുരം മണ്ഡലം കമ്മറ്റി അംഗം ജിഷോ ചന്ദ്രൻകുന്നേൽ പഞ്ചായത്തിൽ പരാതി നൽകി. കുറ്റക്കാർക്കെതിരെ കർശ്ശന നടപടി സ്വീകരിക്കുമെന്ന് രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷ് അറിയിച്ചു.
യോഗത്തിൽ കേരളാകോൺഗ്രസ് (എം) സ്റ്റിയറിങ്ങ് കമ്മറ്റി അംഗവും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ആയ ബൈജു ജോൺ പുതിയടത്തുചാലിൽ, കേരളാ കോൺഗ്രസ് (എം) രാമപുരം മണ്ഡലം പ്രസിഡൻ്റും രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡൻ്റും ആയ സണ്ണി അഗസ്റ്റ്യൻ പൊരുന്നക്കോട്ട്, കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റി അംഗം അലക്സി തെങ്ങുംപള്ളിക്കുന്നേൽ, കേരളാ കോൺഗ്രസ് (എം) രാമപുരം മണ്ഡലം വൈസ് പ്രസിഡൻ്റ് ജയചന്ദ്രൻ വരകപ്പള്ളിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സ്മിത അലക്‌സ് തെങ്ങുംപള്ളിക്കുന്നേൽ, ജിഷോ ചന്ദ്രൻകുന്നേൽ , മാത്യു പാലറക്കരോട്ട്, സാബു കപ്പലുമാക്കൽ, മാത്യു ഈരൂരിക്കൽ, ജോബി പാമ്പയ്ക്കൽ, സിബി മഠത്തിൽ, രാജേന്ദ്രൻ റ്റി കെ തെക്കേപ്പറമ്പിൽ, ജോജോ പാലമറ്റം, ജോജോ പുളിന്താനം എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us