ഇടമററം രത്നപ്പന്‍ ഗാന്ധിയൻ ചിന്തകളുടെ ഉപാസകൻ - കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്‌കുമാർ 

New Update

publive-image

പാലാ: ഗാന്ധിയൻ ചിന്തകളുടെ ഉപാസകനും ഗാന്ധിയൻ ആദർശങ്ങളിൽ അടിയുറച്ച സാംസ്കാരിക പ്രവർത്തകനും ആയിരുന്നു ഇടമററം രത്നപ്പൻ എന്ന് കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ എം.സി. ദിലീപ്‌കുമാർ അഭിപ്രായപ്പെട്ടു. ഇടമററം രത്നപ്പൻറ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പാലാ സഹൃദയ സമിതിയും സഫലം 55 പ്ളസും സംയുക്തമായി സംഘടിപ്പിച്ച സ്മൃതി സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

സഫലം പ്രസിഡന്റ് എം.എസ്. ശശിധരൻറ അദ്ധ്യക്ഷതയിൽ എഴുത്തുകാരൻ രവീന്ദ്രൻ തൃക്കരിപ്പൂർ അനുസ്മരണ പ്രഭാഷണം നടത്തി. രവി പുലിയന്നൂർ, ചാക്കോ സി പൊരിയത്ത്, ജോസ് മംഗലശ്ശേരി, പി.എസ്. മധുസൂദനൻ, ജോസ് ടോം, എലിക്കുളം ജയകുമാർ, സുകുമാരൻ പെരുമ്പ്റായിൽ, സുകുമാർ അരിക്കുഴ, വി.എം. അബ്ദുള്ളഖാൻ, സിന്ധു സജീവ് എന്നിവർ സ്മരണാഞ്ജലി അർപ്പിച്ചു.

Advertisment