/sathyam/media/post_attachments/cwPteBfNhL3AIIVvHws7.jpg)
തലപ്പലം:കേരളത്തോട് ചേർന്ന് കിടക്കുന്ന കേന്ദ്രഭരണ പ്രദേശമായ മാഹിയിലും തമിഴ്‌നാട്ടിലും അടക്കം അന്യ സംസ്ഥാനങ്ങളിൽ പെട്രോളിനും ഡീസലിനും നിത്യോപയോഗ സാധനങ്ങൾക്കും കേരളത്തെ അപേക്ഷിച്ച് വൻ വില കുറവാണ് ഉണ്ടായിരിക്കുന്നതെന്നും അതിനാൽ ജനങ്ങൾ കേരളം വിട്ടു മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിൽ ആണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കമ്പിൽ പറഞ്ഞു.
കെട്ടിട നികുതിയും പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ പെർമിറ്റ് ഫീസും കുത്തനെ വർദ്ധിപ്പിച്ച പിണറായി സർക്കാരിന്‍റെ നയം തിരുത്തണം എന്ന് ആവശ്യപ്പെട്ട് തലപ്പലം പഞ്ചായത്ത് പടിക്കൽ യുഡിഎഫ് സംഘടിപ്പിച്ച പ്രധിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ചെയർമാൻ സജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ജിമ്മി വാഴംപ്ലാക്കൽ, ആർ പ്രേംജി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ശ്രീകല, പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ്, ടി എം തോമസ് താളനാനി, സി എസ് ജോസഫ്, എം റ്റി തോമസ് ചൈത്രം ശ്രീകുമാർ, പഞ്ചായത്ത് മെമ്പർമാരായ കൊച്ചുറാണി, ജെയ്സൺ, എൽ സി ജോസഫ്, സ്റ്റെല്ലാ ജോയി, ജോമി മാത്യു, ആനന്ദ് ജോസഫ്, കെ എം സോമൻ, ഇന്ദിരാ രാധാകൃഷ്ണൻ, ഡിജു സെബാസ്റ്റ്യൻ, റോജിൻ തോമസ്, സോമൻ നന്തികാട്ട്, എസ് ജി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us