New Update
/sathyam/media/post_attachments/CwKCF02qjrb0QYgq92Ab.jpg)
രാമപുരം: രാമപുരം ഐങ്കൊമ്പില്‍ പൊതു സ്ഥലത്ത് ഹോട്ടൽ മാലിന്യം തള്ളിയ കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചേർത്തല പോളക്കാട്ടിൽ വീട്ടിൽ അരുൺ (33), ചേർത്തല മഹേശപുരം വീട്ടിൽ കൈലാസൻ (42), ആലപ്പുഴ പൂച്ചാക്കൽ പൊൻപുറത്ത് വീട്ടിൽ സാബു (34), തിടനാട് നിരപ്പേൽ വീട്ടിൽ ദിലീപ് (42) എന്നിവരെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്.
Advertisment
ഇവർ ഇന്ന് വെളുപ്പിനെ 2 മണിയോടുകൂടി ടാങ്കർ ലോറിയിൽ കൊണ്ടുവന്ന ഹോട്ടൽ മാലിന്യം രാമപുരം പിഴക് ഭാഗത്ത് തള്ളുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഇവരെ വണ്ടിയുമായി പിടികൂടുകയായിരുന്നു. രാമപുരം സ്റ്റേഷൻ എസ്.എച്ച്.ഓ ജിഷ്ണു എം.എസ് , എസ്.ഐ ജോർജ് മാത്യു , എ.എസ്.ഐ മധു എം.റ്റി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us