അരുവിത്തുറ പള്ളി സഹദാ കർമ്മപരിപാടികളുടെ മൂന്നാം ഘട്ട ഉദ്ഘാടനം 30ന്. കാഞ്ഞിരപ്പള്ളി രൂപതാ മുൻ അദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം നിർവഹിക്കും

New Update

publive-image

അരുവിത്തുറ: അരുവിത്തുറ പള്ളി മുന്നോട്ടുവച്ച സഹദാ കർമ്മ പരിപാടികളുടെ മൂന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 30 -ാം തീയതി ഞായറാഴ്ച രാവിലെ കാഞ്ഞിരപ്പള്ളി രൂപതാ മുൻ അദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ പിതാവ് നിർവഹിക്കും.

Advertisment

ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും 200 ഓളം പരിപാടികൾ സംഘടിപ്പിച്ചിരുന്നു. സാമൂഹിക, ആദ്ധ്യാത്മിക, സാംസ്കാരിക പദ്ധതിയായ സഹദായുടെ (റിനൈസൻസ് 2022-23) ഒന്നാം ഘട്ടം ഉദ്ഘാടനം നിർവഹിച്ചത് 2022 നവംബർ 20ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടായിരുന്നു. രണ്ടാം ഘട്ട ഉദ്ഘാടനം 2023 ജനുവരി ഒന്നിന് വികാരി ഫാ. അഗസ്റ്റിൻ പലയ്ക്കപ്പറമ്പിലും നിർവഹിച്ചു.

അരുവിത്തുറ പള്ളി അറിയപെടുന്നത് ക്രൈസ്തവ വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിയായ വി.ഗീവർഗീസ് സഹദായുടെ പേരിലാണ്. സഹദ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ സമാപനം കുറിച്ചത് അരുവിത്തുറ ഇന്നുവരെ കാണാത്ത മനോഹാരിത പകർന്നു തന്ന 101 പൊൻകുരിശുകളുമായുള്ള നഗരപ്രദക്ഷിണത്തിലൂടെയാണ്.

അരുവിത്തുറ തിരുനാളിനോടനുബന്ധിച്ച് പള്ളിയിൽ നിന്നും ഈരാറ്റുപ്പേട്ട നഗരത്തിലൂടെ പൊൻകുരിശുകളുമായി  വടക്കേക്കര കുരിശുപള്ളിയിലെത്തി തിരികെ പള്ളിയിൽ എത്തിയ പ്രദക്ഷിണം ക്രൈസ്തവ ലോകത്തിൻ്റെ മുഴുവൻ ശ്രദ്ധ ഈ നഗരത്തിലേക്ക് എത്തിക്കുവാൻ സാധിച്ചുവെന്നത് വസ്തുതയാണ്. നമ്മിലുള്ള ദൈവ വിശ്വാസം പ്രഖ്യാപിക്കുന്നതിനും മനുഷ്യ സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റയും സന്ദേശം നൽകുന്നതിനും മഹാ സംഭവം സാക്ഷിയായി.

അരുവിത്തുറ ഇടവകയുടെ നവീകരണത്തിനായി  സുകൃത ജിവിതം, സുകൃത കുടുംബം, സുകൃത യുവത്വം, സുകൃത സേവനം, സുകൃത പരിശീലനം, സുകൃത സാന്ത്വനം,  സുകൃത പ്രേക്ഷിതത്വം, സുകൃത കലാലായം, സുകൃത സമർപ്പണം, സുകൃത പൈതൃകം  എന്നീ പത്തിന പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

മൂന്നാം ഘട്ട പ്രവർത്തനങ്ങളിൽ  ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെയും രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെയും തുടർച്ചയും അതിലുപരി ഈ പ്രദേശത്തിൻ്റെ ആത്മീയ ഉണർവിനും, ആത്മീയ ജീവിതവും ദൗതിക ജീവിതവും തമ്മിലുള്ള അകലം കുറയ്ക്കുന്നതിനും, മനുഷ്യരുടെ ഉള്ളിലുള്ള നന്മയെ വെളിച്ചത്തു കൊണ്ടുവരാനും, അവനവനിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടത്തിനും പ്രാധാന്യം നൽകി കൊണ്ടുമാണ് പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്.

വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിലിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ  അസി. വികാരിമാരായ ഫാ. സെബാസ്റ്റ്യൻ നടുത്തടം, ഫാ. ആന്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തിൽ, ഫാ. ബിജു കുന്നക്കാട്ട്, ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ, ഫാ. പോൾ നടുവിലേടം, കൈക്കാരന്മാരായ ജോസഫ് എമ്പ്രയിൽ, ജോസ്മോൻ കണ്ടത്തിൻകര, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരിൽ എന്നിവർ നേതൃത്വം നൽകും. അരുവിത്തുറ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ ജനറൽ കൺവീനറായും ഡോ. ആൻസി ജോർജ് വടക്കേച്ചിറയത്ത്, ജയ്സൺ കൊട്ടുകാപ്പള്ളി എന്നിവർ കൺവീനർമാരായും ജോണി കൊല്ലംപറമ്പിൽ, മാർട്ടിൻ വയമ്പോത്തിനാൽ, ബെനിസൺ സണ്ണി, ബെന്നി വെട്ടത്തേൽ, ഷാജു കുന്നക്കാട്ട്, ജോർജ് വടക്കേൽ,  ജോജോ പ്ലാത്തോട്ടം, ഡോ. ബേബി സെബാസ്റ്റ്യൻ, സിസ്റ്റർ ജോസി കല്ലറങ്ങാട്ട്, ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ, ഷിനു പുത്തൻപറമ്പിൽ, ജയ്സൺ അരീപ്ലാക്കൽ, മാമ്മൻ മാത്യു ജേക്കബ്, അരുൺ താഴ്ത്തുപറമ്പിൽ, സിസ്റ്റർ റോസ് മേരി, ഷിബു വെട്ടത്തേൽ, ഉണ്ണി വരയാത്തുകരോട്ട്, ഡോ. തോമസ് പുളിക്കൻ, സിസ്റ്റർ റീനാ, ബിനോയി സെബാസ്റ്റ്യൻ വലിയവീട്ടിൽ  തുടങ്ങിയവർ ഭാരവാഹികളായ വിവിധ കമ്മിറ്റികളും പ്രവർത്തിച്ചുവരുന്നു.

Advertisment