New Update
/sathyam/media/post_attachments/fNsSY1I1WqlqZcKzQDF0.jpg)
പാലാ:പാലാ ഡിപ്പോയിൽ നിന്നും കുടിയേറ്റ മേഖലയിലേക്ക് ഉണ്ടായിരുന്ന ഏറ്റവും പഴക്കം ചെന്ന സർവ്വീസുകളിൽ ഒന്നായിരുന്ന പാലാ - മംഗലംഡാം - ഒലിപ്പാറ സർവ്വീസ് പുനരാരംഭിച്ചു. കുടിയേറ്റ മേഖലയിലേക്ക് ഉണ്ടായിരുന്ന ഈ സർവ്വീസ് ജീവനക്കാരുടെ കുറവ് മൂലം നിർത്തിവച്ചിരിക്കുകയായിരുന്നു.
Advertisment
ജോസ് കെ. മാണി എംപി മുഖേന മംഗലംഡാം പ്രദേശത്തുള്ളവർ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് ഇപ്പോൾ വീണ്ടും സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. ഉച്ചയ്ക്കുശേഷം 2.30 ന് പാലായിൽ നിന്നും പുറപ്പെട്ട് 8.15ന് ഒലിപ്പാറയിൽ എത്തും. ഒലിപ്പാറ നിന്ന് രാവിലെ 6 മണിക്ക് പാലായിലേക്ക് തിരിക്കും. 11.45ന് പാലായിൽ എത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us