സെല്‍വന്‍ തോമസിന്‍റെ സംസ്കാരം വെള്ളിയാഴ്ച. വിടവാങ്ങിയത് മേഖലയിലെ ഏറ്റവും ജനകീയനായ പൊതുപ്രവര്‍ത്തകന്‍

New Update

publive-image

പാലാ:കരൂര്‍ പഞ്ചായത്തിലെ പ്രമുഖ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകനും സിപിഐ എം പ്രാദേശിക നേതാവുമായ ചിറ്റാര്‍ ഉഴുത്തുവാല്‍ സെല്‍വന്‍ തോമസ് (66) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ചിറ്റാര്‍ സെന്‍റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ: കുഞ്ഞുമോള്‍ ചമ്പക്കുളം പുതിയാമഠം കുടുംബാംഗമാണ് . മക്കള്‍: തോമസ് സെല്‍വന്‍ (കുവൈറ്റ്), സ്നേഹ സെല്‍വന്‍ (ലാത്വിയ). മരുമകള്‍: ഷീന സ്കറിയ പുത്തന്‍പുരയ്ക്കല്‍ (മണിമല). മൃതദേഹം വ്യാഴാഴ്ച വൈകിട്ട് 4ന് വീട്ടില്‍ എത്തിക്കും.

Advertisment

ഇരുപത്തിയൊന്നാം വയസില്‍ സിപിഎം സഹയാത്രികനായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ സെല്‍വന്‍ കരൂര്‍ പഞ്ചായത്തിലെ സാമൂഹിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്നു. ഡിവൈഎഫ്ഐയില്‍ തുടക്കകാലം മുതല്‍ സംഘടനാ ഭാരവാഹിയായിരുന്നു.

നിലവില്‍ കര്‍ഷകസംഘം പാലാ ഏരിയാ കമ്മറ്റി അംഗവും കരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു. സിപിഎം നെച്ചിപ്പുഴൂര്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. മുത്തോലിക്കുന്ന് കുടിവെള്ള പദ്ധതി മുന്‍ പ്രസിഡന്‍റും നെച്ചിപ്പുഴൂര്‍ ദേശീയ വായശാലാ പ്രസിഡന്‍റുമായിരുന്നു.

വ്യത്യസ്ത മേഖലകളില്‍ നിരസാന്നിധ്യമായിരുന്ന സെല്‍വന്‍ തോമസ് കരൂര്‍ പഞ്ചായത്തിലെ ഏറ്റവും പ്രധാന പൊതുപ്രവര്‍ത്തകരില്‍ ഒരാള്‍ കൂടിയായിരുന്നു. തികച്ചും ജനകീയമായ ഇടപെടലും ആത്മാര്‍ത്ഥമായ സമീപനവുമായിരുന്നു സെല്‍വന്‍ തോമസിന്‍റെ മുഖമുദ്ര.

Advertisment