/sathyam/media/post_attachments/c0Xkr4doqqkHK6TuChWO.jpg)
പാലാ : സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷത്തിന്‍റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയായി പാലാ മുൻസിപ്പൽ ഓഫീസിന് സമീപമുള്ള വെയിറ്റിംഗ് ഷെഡും പിഡബ്ല്യുഡി റോഡും കയ്യേറി നിർമ്മിച്ച ഷെഡ് ഇതുവരെ പൊളിച്ച് നീക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ ഈ പന്തലിന് മുന്നിൽ അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു.
ഇക്കഴിഞ്ഞ ദിവസം യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ ഈ ആവശ്യം ഉന്നയിച്ച് പിഡബ്ല്യു ഓഫീസിൽ ഉപരോധം നടത്തിയപ്പോൾ പിഡബ്ല്യുഡി അനുമതിയില്ലാതെ നിർമ്മിച്ച ഷെഡ് ഇന്ന് തന്നെ പൊളിച്ചു നീക്കുമെന്ന് പി.ഡബ്ല്യു. സി അസിസ്റ്റന്റ് എൻജിനിയർ നൽകിയ ഉറപ്പിൽ യുഡിഎഫ് സമരം അവസാനിപ്പിച്ചതാണ്.
തുടർന്നും അനധികൃതമായി ഈ ഷെഡ് അവിടെ നിലനിർത്തിരിക്കുന്ന അധികാരികളുടെ ഇരട്ടത്താപ്പ് നയത്തിൽ പ്രതിഷേധിച്ചാണ് ബോർഡ് സ്ഥാപിച്ചത്.
ഇത്തരത്തില്‍ ഒരു അനധികൃത നിര്‍മ്മാണം പാലായിലെ ഏതെങ്കിലും ഒരു വ്യാപാരിയോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ ചെയ്താല്‍ ആ നിമിഷം നടപടി എടുക്കുന്ന പോലീസും പിഡബ്ല്യുഡിയും ഈ കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ കാട്ടിയിരിക്കുന്നതാണെന്നും സജി ആരോപിച്ചു. ഈ ധിക്കാരപരമായ നടപടി സര്‍ക്കാര്‍ പിന്തുണയോടെ ആണെന്നും സജി പറഞ്ഞു.
പ്രതിഷേധ സമരത്തിന് ഡിസിസി സെക്രട്ടറി ആര്‍ സജീവ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ ജോര്‍ജ് പുളിങ്കാട്, ഡിസിസി വൈസ് പ്രസിഡന്‍റ് കെ.സി നായര്‍, അനസ് കണ്ടത്തില്‍, സന്തോഷ് മണര്‍കാട്, വി.സി പ്രിന്‍സ്, വി.ജി വിജയകുമാര്‍, ജോസ് വേരനാനി, ഷോജി ഗോപി, കെ.സി കുഞ്ഞുമോന്‍, ജോഷി നെല്ലിക്കുന്നേല്‍, നോയല്‍ ലൂക്ക്, ബിനോയി ചൂനനാലില്‍, ജോയിസ് പുതിയമഠം തുടങ്ങിയവര്‍ പ്രസംഗിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us