/sathyam/media/post_attachments/rwwY0up0gEpkQwG8FNTu.jpg)
അതിരുമ്പുഴ:ഏറ്റുമാനൂർ അതിരുമ്പുഴ കാര്യസ്ഭവൻ ധ്യാന കേന്ദ്രത്തിൽ നിന്നും കിണാതെയായഇടുക്കി ഇടവെട്ടി സ്വദേശി തോട്ടിയിൽ വീട്ടിൽ ജിബിൻ ദേവസ്യാ (21) എറണാകുളം ജില്ലയിലെ വാഴക്കുളത്ത് നിന്നും കണ്ടെത്തി.
കാണാതായ ജിബിൻ ദേവസ്യായുടെ ബന്ധുക്കൾ വാഴക്കുളം പൊലീസ് സ്റ്റേഷനിൽ ഫോട്ടോ കൈമാറുകയും, വാഴക്കുളം പൊലീസ് സ്റ്റേഷൻ എസ് എച്ച ഒ എൽദോ പോളിന്റെ നിർദ്ദേശ പ്രകാരം ഫോട്ടോ പ്രദേശിക വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പൊലീസ് നൽകിയതിനെ തുടർന്നാണ് നാട്ടുകാർ ജിബിൻ ദേവസ്യയായെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി 7.30 ന് ശേഷം കാണാതെയായത്. മാതാപിതാക്കളോടൊപ്പമാണ് ജിബിൻ ദേവസ്യാ ധ്യാനം കുടുവാൻ എത്തിയിരുന്നത്. അമിതമായ വിഡിയോ ഗെയിം ഫോണിൽ കളിക്കുന്ന സ്വഭാവം മാറ്റാനാണ് ധ്യാന കേന്ദ്രത്തിൽ ജിബിനെ എത്തിച്ചത് എന്ന് ബന്ധുക്കൾ പറയുന്നു.
ജിബിനെ കാണാനില്ലെന്ന് ബന്ധുക്കൾ കോട്ടയം ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വാഴക്കുളം പൊലീസ് സ്റ്റേഷനിൽ നിന്നും അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ വാഴക്കുളത്തേക്ക് തിരിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us