/sathyam/media/post_attachments/elO6XsEj2kmaMm3wZJpg.jpg)
ഇടമറ്റം:നൂതനവും വ്യത്യസ്തവുമായ ഒരനുഭവമായി മാറി ഇന്നലെ നടന്ന തൊടുകയിൽ കുടുംബത്തിന്റെ 26 - മത് പൊതുയോഗം. ഇടമറ്റം ഓശാന മൗണ്ട് പോലെയുള്ള ഒരു സ്ഥലത്ത് ഇത്തരം പരിപാടി നടത്തുമ്പോഴുള്ള എല്ലാ വിധ സാധ്യതകളും പരമാവധി മുതലാക്കാൻ കമ്മറ്റിയംഗങ്ങൾ ശ്രമിക്കുകയുണ്ടായി. വീടുകൾക്ക് പലപ്പോഴും പലവിധ പരിമിതികൾ ഉണ്ടാകുമെന്നതിനാലാണ് ഇത്തരം ഒരു സ്ഥലം ഇത്തവണ നിർദ്ദേശിക്കപ്പെട്ടത്. അത് ശരിയാണെന്ന് ബോധ്യമാവുകയും ചെയ്തു.
കുട്ടികൾക്കും മുതിർന്നവർക്കും നിരവധി മത്സരങ്ങൾ നടത്തുകയുണ്ടായി. മുഖ്യാതിഥി ചാക്കോ പൊരിയത്തിന്റെ പ്രസംഗം ആശയനിർഭരവും ആ കർഷകവുമായിരുന്നു. കവിത ചൊല്ലിയ റ്റി.പി.പോൾ എന്ന കുട്ടപ്പച്ചാച്ചൻ ആശംസകൾ അറിയിച്ച മാത്യു ജോസഫ് പാട്ടുപാടിയ സി. കിരൺ, സ്കിറ്റ് അവതരിപ്പിച്ച കുട്ടികൾ. മറ്റു കലാ മത്സരങ്ങൾ ഇവയെല്ലാം പരിപാടിക്ക് കൊഴുപ്പേകി.
/sathyam/media/post_attachments/0VC5pOKQLBrP9jSXKuhJ.jpg)
യോഗത്തിൽ സംബന്ധിച്ച പ്രായം ചെന്ന അമ്മച്ചിക്കും മക്കൾ കൂടുതലുള്ള അമ്മച്ചിക്കും പ്രത്യേകം സമ്മാനങ്ങൾ നൽകി. സ്കോളർഷിപ്പ് വിതരണവും നടന്നു. പ്രസിഡന്റ് സാബു ഡി മാത്യൂ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോൺ ടി. തൊടുക സ്വാഗതവും മാത്യു തോമസ് എഴുത്തുപള്ളിക്കൽ കൃതജ്ഞതയും രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us