നൂറുമേനി ഇടമറ്റം കെടിജെഎമ്മിന് പുത്തരിയല്ല, തുടര്‍ച്ചയായി ഇത് 15-ാം വര്‍ഷം. മുമ്പും അങ്ങനെ തന്നെ !

New Update

publive-image

പാലാ: തുടര്‍ച്ചയായ 15 -ാം വര്‍ഷമാണ് ഇടമറ്റം കെടിജെഎം ഹൈസ്കൂള്‍ എസ്എസ്എസ്‍സി പരീക്ഷയില്‍ നൂറുമേനി കൊയ്യുന്നത്. അതിനു മുമ്പും ഇടമറ്റത്ത് അതുതന്നെയാണ് അനുഭവം. ചില വര്‍ഷങ്ങളില്‍ രണ്ടോ മൂന്നോ കുട്ടികള്‍ തോല്‍ക്കാം. അതിനപ്പുറം തോല്‍വികളില്ല. അത് എംഎ ബേബിയുടെ കാലംതൊട്ടുള്ള ഉദാര മമസ്ഥിതിയോടെയുള്ള മാര്‍ക്ക് നല്‍കല്‍ സമ്പ്രദായത്തിനു മുമ്പും നൂറു ശതമാനം  വിജയങ്ങള്‍ പതിവായിരുന്നു കെടിജെഎമ്മിന്.

Advertisment

കുരുവിനാക്കുന്നേല്‍ കുടുംബം സ്ഥാപിച്ച സ്കൂള്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്കു മുമ്പാണ് സിഎംഐ വൈദികര്‍ക്ക് കൈമാറുന്നത്. ഇവിടെ ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യവുമുണ്ട്. കലാ, കായിക രംഗങ്ങളിലും മികവിന്‍റെ താരങ്ങള്‍ തന്നെയാണ് ഇടമറ്റത്തുള്ളത്.

Advertisment