New Update
/sathyam/media/post_attachments/FlPXMzwFdpcS4HaZpxHA.jpg)
പാലാ:സിവിൽ സർവീസസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ആറാം റാങ്കും കേരളത്തിൽ ഒന്നാം റാങ്കും നേടിയ കേരളാ കോൺഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി അംഗം സി.കെ ജയിംസിന്റെ പുത്രി ഗഹന നവ്യാ ജയിംസിന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ വീട്ടിൽ എത്തി പൂച്ചെണ്ട് നൽകി ആശംസകൾ അർപ്പിച്ചു.
Advertisment
ഗഹന പാലായുടെ അഭിമാനമാണെന്നും, കുടുതൽ ഉയരങ്ങളിൽ എത്തിചേരാൻ സാധിക്കട്ടെ എന്നും, ഗഹനയുടെ റാങ്ക് മറ്റ് വിദ്ധ്യാർത്ഥികൾക്ക് പ്രചോദനവും മാതൃകയും ആയി തീരട്ടെ എന്നും സജി ആശംസിച്ചു.
കേരള കോൺഗ്രസ് മുത്തോലി മണ്ഡലം പ്രസിഡന്റ് സജി ഓലിക്കര, കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ ഇടാട്ടു താഴെ, കെ.എസ്.സി. പാലാ നിയോജക മണ്ഡലം പ്രസിഡൻറ് മെൽബിൻ പറമുണ്ടാ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us