/sathyam/media/post_attachments/djVYuf4G8M3o5k0EaBFu.jpg)
ഇടപ്പാടി: സംസ്ഥാന ഗവൺമെന്റിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മീനച്ചിൽ താലൂക്കിൽ നടത്തിയ അദാലത്തിൽ നൽകിയ മൂന്നു പരാതികളിൽ ഒന്ന് പരിഹരിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിൽ ഇടപ്പാടി ജംഗ്ഷനിൽ തുടർച്ചയായി ഉണ്ടാകുന്ന വാഹനാപകടങ്ങൾക്ക് പരിഹാരമായി ഇടപ്പാടി ജംഗ്ഷന് ഇരുവശവും വേഗനിയന്ത്രമാർഗ്ഗം (റംപിൾ സ്ടിപ്പ്) സ്ഥാപിക്കണമെന്നായിരുന്നു ആദ്യ പരാതി.
മന്ത്രിമാരായ വി.എൻ.വാസവനും റോഷിഅഗസ്റ്റിനും ആണ് അദാലത്തിന് നേതൃത്വം നൽകിയത്. ഇടപ്പാടി ജംഗ്ഷനിൽ വാഹനാപകടത്തിൽ നിരവധി ആളുകൾ മരണപ്പെട്ട സാഹചര്യമുണ്ടായിരുന്നു.
/sathyam/media/post_attachments/zCpdhyRP9NnPj9C7lq16.jpg)
ഇടപ്പാടി അരീപ്പാറ ഗവൺമെൻറ് സ്കൂളിന് സമീപം നിൽക്കുന്ന കൂറ്റൻ വാകമരം വെട്ടി മാറ്റുന്നതിനും, മീനച്ചിലാറിന് കുറുകെയുള്ള കളരിയാമാക്കൽ ചെക്ക് ഡാമിന് ഫൈബർ ഷട്ടർ സ്ഥാപിക്കണമെന്നും, ചെക്ക് ഡാമിൻറെ മേൽനോട്ടത്തിനായി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കണമെന്നും അദാലത്തിൽ തീരുമാനമെടുത്തിരുന്നു.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് മൂന്നു പരാതികളും സമയബന്ധിതമായിപരിഹരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us