കോട്ടയം : വിവാഹമോചന കേസുമായി മുന്നോട്ടു പോകുന്നതിനിടെ രണ്ടാം വിവാഹത്തെപ്പറ്റി സൂചന നൽകി നടി ശാലു മേനോൻ. മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും എന്നാൽ അത് ഒരാളെ കണ്ട് മനസിലാക്കിയിട്ട് വേണം എന്നതിനാൽ ഉടനെയുണ്ടാവില്ലെന്നും ശാലു മേനോൻ വ്യക്തമാക്കി.
ആദ്യ വിവാഹത്തിൽ ഭർത്താവുമായി വിവാഹമോചനം ആവശ്യപ്പെട്ടത് താനാണെന്നും ശാലു മേനോൻ വ്യക്തമാക്കി. ‘ ഡിവോഴ്‌സ് നടന്നുകൊണ്ടിരിക്കുകയാണ്. ഞാനാണ് കേസ് കൊടുത്തത്. പരസ്‌പരം അഡ്ജസ്റ്റ് ചെയ്ത് പോകാൻ സാധിക്കുന്നില്ലായിരുന്നു. അതുകൊണ്ടാണ് ഡിവോഴ്‌സിലേക്ക് നീങ്ങിയത്.
മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ട്. അമ്മയ്ക്ക് പ്രായമായി വരുകയാണ്. എനിക്കൊരു കൂട്ട് എന്തായാലും വേണം. ഡാൻസ് സ്‌കൂളും കാര്യങ്ങളുമൊക്കെ എന്റെ മരണം വരെ കൊണ്ടുപോകണമെന്നുണ്ട്. അതുകൊണ്ട് കൂടെ ഒരാൾ വേണം. പ്രണയവിവാഹമായിരിക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും ശാലു പറയുന്നു.
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തിരക്കിട്ട താരമായിരുന്ന ശാലു സോളാർ കേുമായി ബന്ധപ്പെട്ട് 2013ൽ അറസ്‌റ്റിലായതോടെയാണ് വിവാദത്തിലാകുന്നത്. ശാലുമേനോനും ബിജു രാധാകൃഷ്ണനും ചേർന്ന് 25ലക്ഷം രൂപ തട്ടിയെടുത്തതായി തിരുവനന്തപുരം സ്വദേശി റാസിഖ് അലി നൽകിയ പരാതിയെത്തുടർന്നായിരുന്നു അറസ്‌റ്റ്. മാസങ്ങളോളം ജെയിലിൽ കിടക്കുകയും ചെയ്തിരുന്നു.