കാരിത്താസിൽ ബിഎസ്‌സി നഴ്സിംഗ് അഡ്മിഷൻ 2023; മാനേജ്മെൻ്റ് സീറ്റിലേക്ക് അപേക്ഷിക്കാന്‍ അവസരം

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കോട്ടയം: 2023 ബിഎസ്‌സി നഴ്സിംഗ് മാനേജ്മെൻ്റ് സീറ്റിലേക്ക് (50%) അപേക്ഷ സമർപ്പിക്കാന്‍ അവസരം. ക്രിസ്ത്യൻ മാനേജ്മെൻ്റ് അസോസിയേഷൻ്റെ കീഴിലുള്ള 32 കോളേജുകളുടെ (കാരിത്താസ് ഉൾപ്പെടെ) മാനേജ്മെൻ്റ് സീറ്റിലേക്ക് ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Advertisment

ഈ വർഷം എൻട്രൻസ് പരീക്ഷ (Common Entrance Examination) ഉണ്ടാകില്ല എന്നാണ് ഇതുവരെ ഗവൺമെൻ്റ് നൽകിയിരിക്കുന്ന അറിയിപ്പുകളിൽ നിന്ന് മനസ്സിലാക്കുന്നത്. (കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നത് അനുസരിച്ച് അറിയിക്കുന്നതാണ്).

കാരിത്താസ് ഉൾപ്പെടെ ഉള്ള 32 കോളജുകളിലേക്ക് അഡ്മിഷന് അപേക്ഷ സമർപ്പിക്കേണ്ടത് https://www.amcsfnck.com/ എന്ന വെബ്സൈറ്റ് വഴിയാണ്. പൂർണ്ണമായ എല്ലാ അപേക്ഷകളും പരിശോധിച്ച് റാങ്ക് ലിസ്റ്റ് (മാനദണ്ഡം പാലിച്ച്) പബ്ലിഷ് ചെയ്യുന്നതാണ്. അതിനുശേഷം കോളജുകൾ ഓപ്ഷൻ നൽകുന്നതിന് അവസരം നൽകും.

റാങ്കിങ് അനുസരിച്ച് ഓപ്ഷൻ നൽകിയ വിദ്യാർത്ഥികൾക്ക് 32 കോളേജുകളിലേക്ക് അലോട്ട്മെൻ്റ് നൽകും. നാലോ അഞ്ചോ അലോട്ട്മെൻ്റ് വരെ ഉണ്ടായിരിക്കും. ആദ്യ അലോട്ട്മെൻ്റ് കിട്ടിയ വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ പിന്നീടുള്ള അലോട്ട്മെൻ്റുകളിൽ ലഭിച്ചേക്കാം. അപേക്ഷ സമർപ്പിക്കേണ്ട രീതി ഈ ഗ്രൂപ്പിലൂടെ അറിയിക്കുന്നതാണ്.

ഇത് കൂടാതെ പ്രൈവറ്റ് മാനേജ്മെൻ്റ് അസോസിയേഷൻ്റെ കീഴിലുള്ള കോളജുകളിലേക്ക് http://www.pncmak.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഗവൺമെൻ്റ് സീറ്റിലേക്ക് (50%) അപേക്ഷ സമർപ്പിക്കാൻ https://lbscentre.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Advertisment