/sathyam/media/post_attachments/B6MbxBpg1U8kCNGVbzvA.jpg)
മരങ്ങാട്ടുപിള്ളി: പശുവിനെ തീറ്റയ്ക്കായി കെട്ടിയിരുന്ന പറമ്പില്‍ കാട്ടു കടന്നലിന്‍റെ കുത്തേറ്റ് അവശയായ വെച്ചൂര്‍ പശുവിന് ദാരുണാന്ത്യം. മരങ്ങാട്ടുപിള്ളി അന്തനാട്ട് എ.എസ്. രാധാകൃഷ്ണന്‍റെ എട്ടുമാസം ഗര്‍ഭിണിയായ പശുവാണ് മരണപ്പെട്ടത്. വെറ്ററിനറി ഡോക്ടറുടെ തുടര്‍ച്ചയായുള്ള രക്ഷാശ്രമങ്ങളും പരാജയപ്പെട്ടു. മൂന്നു വയസ് പ്രായമുള്ള മികച്ചയിനം വെച്ചൂര്‍ പശുവിന്‍റെ ആദ്യ ചനയിലെ കുട്ടിയും ഇതോടെ നഷ്ടമായി.
വ്യാഴാഴ്ച ഉച്ചക്കുശേഷം പശുവിനെ മാറ്റികെട്ടാനെത്തിയ രാധാകൃഷ്ണന്‍റെ ഭാര്യ കമലമ്മയാണ് കടന്നല്‍ കുത്തേറ്റ് പുളയുന്ന പശുവിനെയും ചുറ്റും വട്ടംവയ്ക്കുന്ന കടന്നല്‍ കൂട്ടവും സമീപത്തുള്ള വലിയ കയ്യാല പൊത്തിലെ കടന്നല്‍ കൂടും കണ്ടത്. പെട്ടെന്ന് പശുവിന്‍റെ കയര്‍ ചെത്തിമാറ്റി രക്ഷിക്കുന്നതിനിടയില്‍ കമലമ്മയുടെ തലയിയും കുത്തേറ്റു. കമലമ്മ ചികിത്സ തേടി. കടന്നല്‍ കൂട് തുരത്താനുള്ള ശ്രമം തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us