പാലാ വലവൂർ ഗവ. യുപി സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വെബിനാർ സംഘടിപ്പിച്ചു

New Update

publive-image

പാലാ:വലവൂർ ഗവ.യു പി സ്കൂളിലെ വിവിധ പരിസ്ഥിതി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ "മനുഷ്യ - വന്യജീവി സംഘർഷം, വെല്ലുവിളികളും പരിഹാരങ്ങളും" എന്ന വിഷയത്തെ അധികരിച്ച് വെബിനാർ നടത്തി. പൊൻകുന്നം സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജി. ആർ. ക്ലാസ് നയിച്ചു.

Advertisment

മുപ്പത്തിമൂന്ന് ശതമാനം വനം ഉണ്ടെങ്കിൽ മാത്രമേ ജീവികൾക്ക് ആവശ്യമായ അളവിൽ ഓക്സിജൻ ഉല്പാദനം ഉണ്ടാവുകയുള്ളു. കാട് കുറഞ്ഞ് വരുന്നതിന്റെ കാരണം കണ്ടെത്തി പരിഹരിക്കേണ്ടതാണ്. വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് ഭംഗം വരാതെ സ്വതന്ത്രമായി വിടുകയാണെങ്കിൽ ഇന്നത്തെ വന്യജീവി ആക്രമണങ്ങൾ ഒരു പരിധിവരെ തടയാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

publive-image

അരിക്കൊമ്പനും ചക്കക്കൊമ്പനും ഇന്നത്തെ വാർത്തകളിൽ നിറയുന്നതിന് കാരണം അവയുടെ വിഹാരകേന്ദ്രങ്ങളിലേയ്ക്കുള്ള മനുഷ്യന്റെ കടന്നുകയറ്റമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ എസ്.എസ്.കെ. രാമപുരം ബ്ലോക്ക് പ്രോജക്ട് കോ - ഓർഡിനേറ്റർ രതീഷ് ജെ ബാബു അഭിപ്രായപ്പെട്ടു. ഹെഡ്മാസ്റ്റർ രാജേഷ് എന്‍.വൈ അധ്യക്ഷനായിരുന്നു. പിടിഎ പ്രസിഡന്റ് റെജി എം ആർ, നേച്ചർ ക്ലബ് കോഓർഡിനേറ്റർ ഷാനി മാത്യു എന്നിവർ പ്രസംഗിച്ചു.

Advertisment