പെരുവ ഗവ. ഹയർസെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷവും എൻഎസ്എസ് യൂണിറ്റുകളുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കോട്ടയം ഡിഎഫ്ഒ എൻ രാജേഷ് ഐഎഫ്എസ് നിർവഹിച്ചു

New Update

publive-image

പെരുവ ഗവൺമെൻ്റ് ഹയർസെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ പരിസ്ഥിതി ദിന ആഘോഷം കോട്ടയം ഡിഎഫ്ഒ എൻ. രാജേഷ് ഐഎഫ്എസ് നിർവഹിക്കുന്നു

Advertisment

പെരുവ: പെരുവ ഗവൺമെൻ്റ് ഹയർസെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷവും എൻഎസ്എസ് യൂണിറ്റുകളുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കോട്ടയം ഡിഎഫ്ഒ എൻ രാജേഷ് ഐഎഫ്എസ് നിർവഹിച്ചു.

മുളക്കളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ. വാസുദേവൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഐ.സി മണി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഷീബ പോൾ, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് മിനി എ.എൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ പീറ്റർ ജോൺ, ജോജി അഗസ്റ്റിൻ എന്നിവർ പരിസ്ഥിതി ദിന സന്ദേശവും ആശംസയും നൽകി.

Advertisment