/sathyam/media/post_attachments/WnHlk6htrp1gWrXw3Tdn.jpg)
വലവൂര്‍:വലവൂർ ഗവ. യുപി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഇക്കോ ക്ലബ് തുടർച്ചയായി രണ്ടാം വർഷവും വലവൂർ ഗ്രാമത്തിന്റെ നാലു ദിക്കുകളിൽ വൃക്ഷത്തെകൾ നടുന്ന "വലവൂരിനൊരു പരിക്രമണം" എന്ന പരിപാടി ഇന്ന് രാവിലെ ഒമ്പതിന് കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി മുണ്ടത്താനം മുഖ്യാതിഥി ആയിരുന്നു.
/sathyam/media/post_attachments/tlbO0PC3SqcEev5aBdqO.jpg)
മുപ്പത്തിമൂന്ന് ശതമാനം വനം ഉണ്ടെങ്കിൽ മാത്രമേ ജീവികൾക്ക് ആവശ്യമായ അളവിൽ ഓക്സിജൻ ഉല്പാദനം ഉണ്ടാവുകയുള്ളു. എന്നാൽ കേരളത്തിൽ വനമേഖലയുടെ വിസ്തൃതിയും മരങ്ങളുടെ എണ്ണവും കുറഞ്ഞു വരുന്ന സാഹചര്യമാണുള്ളത്. ഈ പ്രവണതയ്ക്ക് എതിരായുള്ള ബോധവത്കരണവും വലവൂർ ഗ്രാമത്തിന് ശുദ്ധവായു പ്രദാനം ചെയ്യുകയുമാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
/sathyam/media/post_attachments/v8HIRt9fUNRZhGg68FCC.jpg)
പാലാ സെന്റ് തോമസ് കോളേജ് ഉന്നത് ഭാരത് അഭിയാൻ സെൽ ചീഫ് കോർഡിനേറ്റർ ഡോ. രതീഷ് എം, ഇടനാട് ബാങ്ക് ബോർഡ് വൈസ് പ്രസിഡന്റ് എം കെ ഭാസ്കരൻ, വിദ്യാർത്ഥികൾ, പിടിഎ പ്രസിഡന്റ് റെജി എം ആർ, പിടിഎ അംഗങ്ങളായ ഫിലിപ്പ്, ബിന്നി, അധ്യാപകർ എന്നിവർ സംബന്ധിച്ചു.
/sathyam/media/post_attachments/RfMMzg8LNfgrxgL5EyJS.jpg)
തേന്മാവ്, ഞാവൽ, കണിക്കൊന്ന എന്നീ വൃക്ഷത്തെകൾ ആണ് നട്ടത്. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. കഴിഞ്ഞ പരിസ്ഥിതിദിനത്തിന് " വലവൂരിനെ വലം വയ്ക്കാം" എന്ന പേരിൽ ഗ്രാമത്തിന്റെ നാല് ദിക്കിൽ വലവൂർ സ്കൂൾ ഇക്കോ ക്ലബ് മാവിൻ തൈകൾ നട്ടിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us