യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റി വെള്ളിയാഴ്ച നടത്താനിരുന്ന ഏകദിന ഉപവാസ സമരം മാറ്റിവച്ചു

New Update

publive-image

Advertisment

കോട്ടയം: കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില ഉടൻ നൽകുമെന്ന് സംസ്ഥാന സർക്കാർ പലവട്ടം ഉറപ്പ് നൽകിയിട്ടും നാളിതുവരെ ഒരു രൂപപോലും കൃഷിക്കാർക്ക് നൽകാത്തതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കോട്ടയം ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്താൻ നിശ്ചയിച്ച ഏകദിന ഉപവാസ സമരം മാറ്റിവച്ചു.

5 ദിവസത്തിനകം മുഴുവൻ കൃഷിക്കാരുടെയും പണം നൽകുമെന്ന് വകുപ്പുമന്ത്രിയുടെയും, സംസ്ഥാന സർക്കാരിന്റെയും പ്രഖ്യാപനം മാനിച്ചാണ് സമരം മാറ്റിവെച്ചിരിക്കുന്നത്. 10 ദിവസത്തിനകം എങ്കിലും കൃഷിക്കാരുടെ മുഴുവൻ പണവും കൊടുത്തു തീർത്തില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലും കൺവീനർ ഫിൽസൺ മാത്യൂസും സെക്രട്ടറി അസീസ് ബഡായിലും അറിയിച്ചു.

2023 ജൂൺ 20 ചൊവ്വാഴ്ച്ച നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ അഹ്വാന പ്രകാരം യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന അഴിമതി വിരുദ്ധ ജനകീയ സദസ്സിനേക്കുറിച്ച് ആലോചിക്കുന്നതിനും വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് കോട്ടയം ഡിസിസി ഓഫീസിൽ ജില്ലാ നേതൃയോഗം ചേരും.

Advertisment