തലയോലപ്പറമ്പ് വടയാറില്‍ സംഘർഷത്തെ തുടര്‍ന്ന് നാലുപേര്‍ അറസ്റ്റില്‍

New Update

publive-image

തലയോലപ്പറമ്പ്: വ്യാഴാഴ്ച രാത്രി വടയാർ മിഠായികുന്നം ഭാഗത്തെ വീട്ടിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് ഇരുകൂട്ടർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, നാലു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വടയാർ മിഠായിക്കുന്നം തെക്കിനേഴത്ത് വീട്ടിൽ ഗോപകുമാർ (28), ഇയാളുടെ സഹോദരനായ ഗോകുൽ (24), തലയോലപ്പറമ്പ്, പാറകണ്ടം പാലിയ കുന്നേൽ വീട്ടിൽ ഗിരീഷ് കുമാർ(42), പൊതി മിഠായിക്കുന്നം മനുപുഞ്ചയിൽ വീട്ടിൽ ധനീഷ് (38) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

തന്റെ മകളെ ദേഹോപദ്രവം ഏൽപ്പിച്ചതിനെകുറിച്ച് തിരക്കാൻ ഗോപകുമാറിന്റെയും ഗോകുലിന്റെയും വീട്ടിൽ ഗിരീഷ് കുമാറും, ധനീഷും ചെല്ലുകയും തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് ഇരുകൂട്ടർക്കും എതിരെ തലയോലപ്പറമ്പ് പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ നാലു പേരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തലയോലപ്പറമ്പ് പോലീസ്‌സ്റ്റേഷൻ എസ്സ്.എച്ച്.ഓ ബിജു കെ.ആർ, എസ്.ഐ മാരായ സിവി എൻ.ജി , സുശീലൻ ,സജികുമാർ, സി.പി.ഓ. ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Advertisment