ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്കൂളില്‍ സുവർണ്ണ ജൂബിലി ഓർമ്മ മരം നട്ടു

New Update

publive-image

ഉഴവൂർ:സെന്റ് സ്റ്റീഫൻസ് ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായും, പരസ്ഥിതി വാരാചരണത്തോടനുബന്ധിച്ചും നേഴ്സറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഉഴവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കുടിലിൽ സുവർണ്ണ ജൂബിലി ഓർമ്മ മരം സ്കൂൾ അങ്കണത്തിൽ നട്ടു. പി.ടി.എ. പ്രസിഡന്റ് തങ്കച്ചൻ കുടിലിൽ, ഹെഡ്മിസ്ട്രസ്റ്റ് സി. കരോളിൻ എസ്.വി.എം., ഷീജ ബിനു, ജെസ്ന ഷൈമോൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Advertisment

publive-image

കുട്ടികൾ തങ്ങളുടെ വീടുകളിൽ നിന്ന് ഔഷധ സസ്യങ്ങൾ, അലങ്കാര സസ്യങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ സസ്യങ്ങളുടെ ചെടികൾ കൊണ്ടുവന്നത് സ്കൂൾ അങ്കണത്തിൽ നട്ടുപിടിപ്പിച്ചുകൊണ്ട് കുരുന്നു മനസിലും പരിസ്ഥിതിദിന പ്രാധാന്യം മനസിലാക്കാൻ സാധിച്ചു. കൂടാതെ കുട്ടികൾ അവരുടെ വീടുകളിലും ചെടികൾ നട്ട് ഫോട്ടോ എടുത്ത് സ്കൂൾ വട്സപ്പ് ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ചതും, പരസ്പരം പ്രോത്സാഹനകരമായ പ്രവൃത്തിയായി.

publive-image

Advertisment