/sathyam/media/post_attachments/hrDR6I0o0hIihjzDTP5g.jpg)
പാലാ: കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച ക്ലബ് (കൂട്ടായ്മയായി) ആയി ശ്രീകൃഷ്ണവാദ്യ കലാപീഠത്തെ തിരഞ്ഞെടുത്തിരിക്കുന്നു. കേന്ദ്ര ഗവണ്മെന്റ്, മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് ആന്‍ഡ് സ്പോര്‍ട്സ് നെഹ്രു യുവകേന്ദ്ര കോട്ടയം ആണ് ശ്രീകൃഷ്ണ വാദ്യ കലാപീഠത്തെ തിരഞ്ഞെടുത്തത്.
സമൂഹത്തിൽ ഏറ്റവും പ്രചാരത്തിൽ നിൽക്കുന്നതും സാമൂഹ്യ പ്രതിബദ്ധതയുള്ള യുവാക്കളുടെ കൂട്ടായ്മ എന്ന നിലക്കും ആണ് കോട്ടയം ജില്ലയിൽ ശ്രീകൃഷ്ണ വാദ്യ കലാപീഠത്തെ തിരഞ്ഞെടുത്തത്.
കോട്ടയം സിഎംഎസ് കോളേജിൽ വച്ചു നടന്ന യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ അധ്യക്ഷൻ ആയി. തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം നടത്തിയ യോഗത്തിൽ സിഎംഎസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോഷുവ, നെഹ്‌റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.
തോമസ് ചാഴികാടൻ എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ എന്നിവർ ചേർന്ന് ബെസ്റ്റ് ക്ലബ് കോട്ടയം അവാർഡ് ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന് നൽകി. സെക്രട്ടറി പൂഞ്ഞാർ രാധാകൃഷ്ണനും കമ്മിറ്റി അംഗം ഇടമറ്റം കണ്ണനും ചേർന്ന് ആദരവ് ഏറ്റുവാങ്ങി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us