രാമപുരത്ത് സോളാർ ലൈറ്റിന്റെ ബാറ്ററി മോഷണം; മൂന്നുപേർ അറസ്റ്റിൽ

New Update

publive-image

രാമപുരം:രാമപുരം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സോളാർ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കടനാട് നല്ലൻകുഴിയിൽ വീട്ടിൽ ജയേഷ് എൻ.എസ് (33), രാമപുരം ഓലിക്കൽ വീട്ടിൽ മനു ജേക്കബ് (31), കുറിഞ്ഞി കുര്യനാത്ത് വയലിൽ വീട്ടിൽ മനോജ് ജോസഫ് (43) എന്നിവരെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

ഇവർ കഴിഞ്ഞദിവസം രാമപുരം പഞ്ചായത്തിന്റെ മേതിരി ഭാഗത്തുള്ള ഏറത്ത് കവല ഭാഗത്തും, പാലച്ചുവട് കവല ഭാഗത്തും സ്ഥാപിച്ചിരുന്ന സോളാർ ലൈറ്റുകളുടെ ബാറ്ററി മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരെ പിടികൂടുകയുമായിരുന്നു.

രാമപുരം സ്റ്റേഷൻ എസ്.ഐ ജിഷ്ണു എം.എസ്, മനോജ് പി.വി, സജീർ കെ.എം, എ.എസ്.ഐ വിനോദ് കുമാർ ജി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.

Advertisment