New Update
/sathyam/media/post_attachments/YBqR0brPsXQmw4z6htkw.jpg)
മരങ്ങാട്ടുപിള്ളി:മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ശ്രീഭദ്രയുടെ ശ്രീകോവിലിലേയ്ക്ക് പുതിയ അങ്കി സമര്‍പ്പിച്ചു. മരങ്ങാട്ടുപിള്ളി അമ്പാടി ഹോട്ടല്‍ ഉടമകളായ ഗോപാലകൃഷ്ണന്‍ - ഗിരിജ ദമ്പതികളുടെ കുടുബ വക വഴിപാടായാണ് അങ്കി സമര്‍പ്പിച്ചത്.
Advertisment
/sathyam/media/post_attachments/ukfS7eGL4ZSIZWBmgtaK.jpg)
ഓടില്‍ തീര്‍ത്ത പുതിയ അങ്കി, ക്ഷേത്രം മേല്‍ശാന്തി പ്രവീണ്‍, പ്രസിഡന്‍റ് എ.എസ്.ചന്ദ്രമോഹനന്‍, സെക്രട്ടറി കെ.കെ.സുധീഷ്, പി.ജി.രാജന്‍, ജിഷ്ണു മധു, കെ.കെ.നാരായണന്‍, എ.എസ്. രാധാകൃഷ്ണന്‍, ഓമന സുധന്‍, രാധ കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ദേവസ്വം ഭാരവാഹികളും ഭക്തജനങ്ങളും ചേര്‍ന്ന് ഏറ്റുവാങ്ങി.
/sathyam/media/post_attachments/Bx15sqgdhkJIbocVBAks.jpg)
കര്‍ക്കിടകം ഒന്നു മുതല്‍ രാമായണ മാസാചരണത്തിന്‍റെ ഭാഗമായി എല്ലാ ദിവസവും രാവിലെ ദര്‍ശന സമയത്ത് ക്ഷേത്രസന്നിധിയില്‍ രാമായണ പാരായണം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us