എല്ലാ സർക്കാർ സേവനങ്ങളും സാധരണക്കാർക്ക് സൗജന്യമായി വാർഡിനുള്ളിൽ ലഭിക്കുന്ന മിനി പഞ്ചായത്തും വാർഡ് മെമ്പറുടെ ഓഫീസും ആരംഭിച്ചു ജോണിസ് പി സ്റ്റീഫൻ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: ജില്ലയിലെ ഉഴവൂർ പഞ്ചായത്തിൽ അരീക്കര വാർഡ് ൽ ഇനി പൊതുജനങ്ങൾക്ക് എല്ലാ സർക്കാർ സേവനങ്ങളും സൗജന്യമായി ലഭിക്കും.കേരളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ പഞ്ചായത്ത് പ്രസിഡന്റ്‌,23 വയസ്സുള്ള ജോണിസ് പി സ്റ്റീഫൻ നാണ് തന്റെ വാർഡ് ലെ ജനങ്ങൾക്ക്‌ വേണ്ടി ഇത്തരമൊരു സംവിധാനം ഒരുക്കിയത്.

വാർഡ് മെമ്പർ ന്റെ ഓഫീസ് എന്ന നിലയിലും മിനി പഞ്ചായത്ത് എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം പ്രവർത്തിക്കും. അവധി ദിവസങ്ങൾ ഒഴികെ എല്ലാ ദിവസവും ഉച്ചകഴിഞ്ഞു 02 മുതൽ 06 വരെ ആണ് പ്രവർത്തനം. ലാപ്ടോപ്, പ്രിൻറർ, അതിവേഗ ഇന്റർനെറ്റ്‌,സ്കാന്നർ ഉൾപ്പെടെ എല്ലാ സംവിദാനങ്ങളും മിനി പഞ്ചായത്ത് ൽ ലഭ്യമാണ്.

അരീക്കര മുതൽ ഉഴവൂർ വരെ നീണ്ടു കിടക്കുന്ന അരീക്കര വാർഡ് ലെ സാധാരണക്കാരായ ജനങൾക്ക് ടൌൺ ൽ എത്താതെ അത്യാവശ്യ സേവനങ്ങൾ ലഭ്യമാക്കാൻ മിനി പഞ്ചായത്ത് സഹായകരമാകും എന്ന കാര്യത്തിൽ തർക്കമില്ല. സ്പോൺസർഷിപ്പിലൂടെയും, തന്റെ ഹോണറെറിയം നീക്കിവെച്ചും സ്റ്റാഫ്‌ ന് ശമ്പളം നൽകി മിനി പഞ്ചായത്ത് ന്റെ സേവനങ്ങൾ സൗജന്യമാക്കാൻ ആണ് പദ്ധതി.

ആദ്യത്തെ ആറുമാസത്തെ ശമ്പളം പ്രശാന്ത് പൊരുന്നക്കോട്ടു എന്ന വ്യക്തി സ്പോൺസർ ചെയ്യാൻ സമ്മതം അറിയിച്ചതായി പ്രസിഡന്റ്‌ പറഞ്ഞു.ആദിത്യൻ പരപ്പനാട് എന്ന യുവാവാണ് മിനി പഞ്ചായത്ത് ൽ സേവനം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക്‌ നൽകിയ ഡിജിറ്റൽ നാലാം വാർഡ് എന്ന വാഗ്ദാനം പാലിക്കാൻ ആയതിൽ സന്തോഷം ഉണ്ടെന്നും പ്രായമായവർക്കും, വീടുകളിൽ ഒറ്റപെട്ടു പോയവർക്കും പദ്ധതി വലിയ രീതിയിൽ പ്രയോജനപ്പെടും എന്നും ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു. ടൌൺ ൽ പോകാനുള്ള ഓട്ടോകാശു ലാഭിക്കാം എന്നതിനപ്പുറം മണിക്കൂറുകളുടെ കാത്തിരിപ്പില്ലാതെ വീടിനടുത്തു സേവനം ലഭിക്കുന്ന സന്തോഷത്തിലാണ് നാലാം വാർഡിലെ ജനങ്ങൾ.

Advertisment