വലവൂര്‍ ഗവ. യുപി സ്കൂളില്‍ വായനാമാസാചരണത്തിന് തുടക്കം കുറിച്ചു

New Update

publive-image

വലവൂര്‍: വലവൂർ ഗവ. യുപി സ്കൂളിലെ വായനാമാസാചരണം പ്രശസ്ത യുവസാഹിത്യകാരിയും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ അനഘ ജെ കോലത്ത് ഉദ്ഘാടനം ചെയ്തു. അക്ഷരത്തിന്റെ ശക്തിയാണ് വായിച്ചവരെ വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്. കാലങ്ങൾ കഴിയുമ്പോൾ ഇപ്പോൾ ഇവിടിരിക്കുന്ന ഓരോ കുട്ടിയും രചിച്ച ഒരു പുസ്തകം എങ്കിലും വായനശാലകളിൽ ലഭ്യമാകാൻ എല്ലാവരും വായിച്ചും എഴുതിയും തുടങ്ങണമെന്ന് അനഘ പറഞ്ഞു.

Advertisment

publive-image

നല്ല വായനക്കാരാകാൻ എല്ലാവരും പരിശ്രമിക്കണമെന്ന് അധ്യക്ഷം വഹിച്ച രാമപുരം എഇഒ മേരിക്കുട്ടി ജോസഫ് ഉദ്ബോധിപ്പിച്ചു. മരിക്കുന്ന വായനയെ പുനരുജ്ജീവിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുമെന്ന് ഹെഡ്മാസ്റ്റർ രാജേഷ് എൻവൈ അറിയിച്ചു. എസ്എസ്കെ രാമപുരം കോ ഓർഡിനേറ്റർ അശോക് ജി ആശംസകൾ നേർന്നു. പിടിഎ വൈസ് പ്രസിഡന്റ് ബിന്നി ജോസഫ്, എംപിടിഎ പ്രസിഡന്റ് രജി സുനിൽ, അലിഡ ആന്റണി എന്നിവർ പ്രസംഗിച്ചു.

publive-image

ജൂൺ 19 മുതൽ ജൂലൈ 18 വരെ ഒരു മാസക്കാലമാണ് വായനാമാസമായി ആചരിക്കുന്നത്. ഇക്കാലയളവിൽ സാഹിത്യ സദസ്സുകൾ, പ്രശ്നോത്തരി, കഥാരചന, കവിതാരചന, പുസ്ക വായന, കുട്ടി എഴുത്തുകൾ, ആസ്വാദനക്കുറിപ്പ്, സാഹിത്യ പരിചയം, അക്ഷര സദസ്സ്, ലിഖിതം മധുരം, പുസ്തക മേള, വായന മത്സരം, സാഹിത്യ മത്സരങ്ങൾ എന്നിവ നടക്കും. വിദ്യാർത്ഥി പ്രതിനിധി ആവണി ചൊല്ലിക്കൊടുത്ത വായനാദിന പ്രതിജ്ഞ വേദിയിലും സദസ്സിലുമുണ്ടായിരുന്നവർ ഏറ്റുചൊല്ലി.

Advertisment