/sathyam/media/post_attachments/pc8vFw4OoXuYIsJHxt8c.jpg)
വലവൂർ ഗവ. യുപി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനാചരണം പാലാ സെന്റ് തോമസ് കോളേജ് ഉന്നത ഭാരത അഭിയാൻ സെൽ കോഓർഡിനേറ്റർ പ്രൊഫ. രതീഷ് എം ഉദ്ഘാടനം ചെയ്യുന്നു. കുടക്കച്ചിറ ഗവ. ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ജിൻസി കുര്യാക്കോസ്, യോഗ ട്രെയ്നർ അമൃതദാസ്, ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ എന്നിവർ സമീപം
പാലാ:അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി നടന്ന വലവൂർ ഗവ.യുപി സ്കൂളിലെ യോഗ ദിനാചരണം പാല സെന്റ് തോമസ് കോളേജ് ഉന്നത ഭാരത അഭിയാൻ കോ ഓർഡിനേറ്റർ പ്രൊഫ രതീഷ് എം ഉദ്ഘാടനം ചെയ്തു. സമസ്ത വിദ്യയും പ്രദാനം ചെയ്ത ഗുരുപരമ്പരയുടെ പാദാരവിന്ദങ്ങളിൽ സാഷ്ടാംഗപ്രണാമം ചെയ്തു കൊണ്ടാണ് അദ്ദേഹം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.
/sathyam/media/post_attachments/8qMemCrRlclPopaCeC29.jpg)
കുഞ്ഞുങ്ങളുടെ ശുദ്ധമായ മനസ്സിനൊപ്പം ചിലവഴിക്കുന്നത് തന്നെ മാനസികാരോഗ്യം വർദ്ധിക്കുന്ന ഹീലിംഗ് ഉപാധിയാണെന്ന് കുടക്കച്ചിറ ഗവ.ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ജിൻസി കുര്യാക്കോസ് മുഖ്യ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.
/sathyam/media/post_attachments/nIz36cPnbSFTC09FfpDa.jpg)
വ്യക്തിപരമായ വികസനം മാത്രമല്ല സാമൂഹികമായ വികസനവും ചിട്ടയായ യോഗ പരിശീലനത്തിലൂടെ സാധ്യമാകുമെന്ന സന്ദേശം അധ്യക്ഷം വഹിച്ച സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ സദസ്സിന് നൽകി.
/sathyam/media/post_attachments/o29wkiuSNlJopeTrlSz1.jpg)
സമൂഹത്തിൽ നിന്നും ലഭിക്കുന്ന തെറ്റായ സന്ദേശങ്ങളെ തിരിച്ചറിഞ്ഞ് തിരസ്കരിക്കാനുള്ള ആറാം ഇന്ദ്രിയത്തിന്റെ വികാസത്തിന് വരെ യോഗയും ധ്യാനവും ഉതകരിക്കും.
/sathyam/media/post_attachments/B0ErPTUxPVUhExhZlVqE.jpg)
വിദ്യാർത്ഥികൾക്ക് യോഗ പരിശീലനവും ബോധവത്കരണ ക്ലാസ്സും കുടക്കച്ചിറ ഗവ.ഹോമിയോ ഡിസ്പെൻസറിയിലെ യോഗ പരിശീലക അമൃത ദാസ് നൽകി.യോഗയിലെ ഓരോ ആസനങ്ങളുടേയും ക്രിയാരീതിയും വിശദമായി പറഞ്ഞു കൊടുത്താണ് അമൃതദാസ് പരിശീലനം നൽകിയത്. സീനിയർ അധ്യാപിക പ്രിയ സെലിൻ തോമസ്,അഞ്ജു ജോർജ് എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us