New Update
/sathyam/media/post_attachments/U4V6xPR9sgQEndkUQuEA.jpg)
ഉഴവൂര്‍:അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂരിൽ കോളേജ് ആന്റിനാർകോറട്ടിക് സെൽ, എൻ.എസ്.എസ് & എൻ.സി.സി. യൂണിറ്റുകൾ സംയുക്തമായി
ലഹരിക്കെതിരെ ബോധവൽക്കരണക്ലാസ്സ് നടത്തി.
Advertisment
ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സബ് ഇൻസ്‌പെക്ടർ ബിനോയ് തോമസ് ക്ലാസ്സ് നയിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സ്റ്റീഫൻ മാത്യു, മിസ് ബിബി ജോസഫ്, കുറവിലങ്ങാട് പോലീസ് ഓഫീസർ പ്രവീൺ, കുമാരി സൂര്യ പി എന്നിവർ യോഗത്തിൽ സംസാരിച്ചു.
വിദ്യാർത്ഥികളും അധ്യാപകരുമുൾപ്പടെ നാനൂറിൽപ്പരം ആളുകളടങ്ങിയ സദസ്സിന് ലഹരിക്കെതിരെ പോരാടാൻ ഉറച്ച ബോധ്യം നൽകാൻ പര്യാപ്തമായിരുന്നു പ്രസ്തുത ക്ലാസ്സ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us