New Update
/sathyam/media/post_attachments/Y8xM9owlahyYYGmk0tUF.jpg)
പാലാ: പാലായിൽ അനധികൃത വിൽപ്പനയ്ക്കായി വിദേശമദ്യം സൂക്ഷിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ളാലം വില്ലേജ് കരൂർ ഭാഗത്ത് കരൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ സെബാസ്റ്റ്യൻ ജോസഫ് (65) എന്നയാളാണ് പാലാ പോലീസിന്റെ പിടിയിലായത്.
Advertisment
കരൂർ പള്ളി ഭാഗത്ത് ഉള്ള ഇയാള്‍ അനധികൃത മദ്യക്കച്ചവടം നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പാലാ പോലീസ് സെബാസ്റ്റ്യൻ ജോസഫിന്റെ വീട്ടിലെത്തി പരിശോധന നടത്തുകയും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന വിദേശമദ്യം പിടിച്ചെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പാലാ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി. ടോംസൺ, എസ്.ഐ ബിനു വി.എൽ, എ.എസ്.ഐ ബിജു കെ. തോമസ്, സി.പി.ഓ മാരായ രഞ്ജിത്ത്, അരുൺകുമാർ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us