/sathyam/media/post_attachments/E4irRjvhd1zBv9WN85MP.jpg)
ഈരാറ്റുപേട്ട: ഇരുചക്ര വാഹനത്തിൽ വ്യാജ നമ്പർ പതിച്ച് ഉപയോഗിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടക്കൽ പത്തായപ്പടി ഭാഗത്ത് ചെമ്പു വീട്ടിൽ ഷെജിൻ ബഷീർ (29) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ വൈക്കം സ്വദേശിയുടെ പേരിലുള്ള ഇരുചക്ര വാഹനത്തിന്റെ നമ്പർ തന്റെ വാഹനത്തിൽ പതിച്ച് ഉപയോഗിച്ച് വരികയായിരുന്നു. വൈക്കം സ്വദേശിയുടെ കയ്യിലുള്ള വാഹനത്തിന്റെ അതേ രീതിയിലുള്ള കളറും അതേ കമ്പനിയിലും ഉള്ള വാഹനമാണ് ഇയാൾ ഉപയോഗിച്ച് വന്നിരുന്നത്.
കഴിഞ്ഞദിവസം പോലീസിന്റെ വാഹന പരിശോധനയിൽ ഇയാൾ നിയമലംഘനം നടത്തിയതിന് പിടിയിലാവുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ വ്യാജ നമ്പർ പതിച്ച മോട്ടർസൈക്കിളാണ് ഉപയോഗിച്ചു വന്നിരുന്നതെന്ന് കണ്ടെത്തുകയായിരുന്നു.
ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു. വി.വി, ഇക്ബാൽ പി.എ, സി.പി.ഓ ജിറ്റോ ജോൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us