കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൊഴുവനാൽ യൂണിറ്റ് കൺവെൻഷൻ നടത്തി

New Update

publive-image

കൊഴുവനാൽ:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെഎസ്‌എസ്‌പിയു) കൊഴുവനാൽ യൂണിറ്റ് കൺവെൻഷൻ നടത്തി. കൊഴുവനാൽ സിഎസ്ഇ ഹാളിൽ യൂണിറ്റ് പ്രസിഡന്റ് കെ.എൻ വിജയകുമാറിന്റെ അധ്യക്ഷതയിൽകൂടിയ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ എബ്രഹാം തോണക്കര ഉത്‌ഘാടനം ചെയ്തു.

Advertisment

publive-image

ളാലം ബ്ലോക്ക്‌ സെക്രട്ടറി കെ.ജി വിശ്വനാഥൻ അംഗത്വവിതരണം നിർവഹിച്ചു. മുൻ സെക്രട്ടറി പി.എ തോമസ് പൊന്നുംപുരയിടം പരേതരായ അംഗങ്ങളെ അനുസ്മരിച്ചു. ളാലം ബ്ലോക്ക്‌ സാംസ്കാരികവേദി കൺവീനർ പി.വി തങ്കപ്പപണിക്കർ ആശംസകൾ അർപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ജെയ്സൺ ജോസഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഫിലിപ്പ് സി ജോസഫ് നന്ദിയും പറഞ്ഞു.

Advertisment